Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക്ക​യി​ലെ...

ബ​ർ​ക്ക​യി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ സി.​പി.​എ പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
ബ​ർ​ക്ക​യി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ സി.​പി.​എ പ​രി​ശോ​ധ​ന ന​ട​ത്തി
cancel

മ​സ്ക​ത്ത്​: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം (സി.​പി.​എ) തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ സ്വ​ര്‍ണം, വെ​ള്ളി ആ​ഭ​ര​ണ വി​ല്‍പ​ന​ശാ​ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശാ​ധ​ന ന​ട​ത്തി​യ​ത്. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ര്‍ണ അ​ള​വു​ക​ളി​ലും ഇ​ത് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​ലെ​യും കൃ​ത്രി​മ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, മ​റ്റു ഉ​പ​ഭോ​ക്തൃ നി​യ​മ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, വാ​റ്റ് ഇ​ട​പാ​ടു​ക​ള്‍ കൃ​ത്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ധ​വ​ത്​​ക​ര​ണ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്​​തു.വി​ല​യി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ജ്വ​ല്ല​റി ഷോ​പ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ്വ​ല്ല​റി ഷോ​പ്പി​നെ കു​റി​ച്ച്​ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ണി​ക്കൂ​ലി, ഗ്രാം ​വി​ല, വാ​റ്റ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്വ​ർ​ണ​വി​ല​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി. വി​ല​യി​ലും അ​ള​വി​ലും കൃ​ത്രി​മം കാ​ട്ടി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​​രെ ക​ണ്ടെ​ത്താ​നാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - CPA raids Jewelries in Barka
Next Story