സി.പി.എം പൊന്നാനിയിൽ ചിഹ്നംവരെ വിറ്റു -ശരീഫ് കുറ്റൂർ
text_fieldsമസ്കത്ത്: മുൻകാല തെരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽ സീറ്റ് വിൽപ്പന നടത്തിയിരുന്ന സി.പി.എം ഇത്തവണ പാർട്ടിയുടെ ചിഹ്നം വരെ വിറ്റുവെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച ഒരുക്കം 2024 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിർമിതിയിൽ മുസ്ലിം ലീഗ് നേതാക്കൾ വഹിച്ച പങ്കും, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ പാർലമെന്റിൽ നടത്തിയ ഇടപെടലുകളേയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻറ് ഡോ.പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റയീസ് അഹമ്മദ്, ട്രഷറർ പി.ടി.കെ. ഷമീർ, അലി അസ്ഗർ ബാഖവി കാവനൂർ, പി.എ.വി അബൂബക്കർ ഹാജി, റഫീഖ് ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായ ഉസ്മാൻ പന്തലൂർ, അമീർ കാവനൂർ, യാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ, ഫിറോസ് പരപ്പനങ്ങാടി, സി.വി.എം. ബാവ വേങ്ങര, റാഷിദ് പൊന്നാനി, മുർഷിദ് തങ്ങൾ പെരിന്തൽമണ്ണ, അബ്ദുൽ ഹമീദ് പെരിന്തൽമണ്ണ, നൗഷാദ് തിരൂർ, ഇസ്ഹാഖ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
ശരീഫ് കുറ്റൂരിന് മലപ്പുറം ജില്ല കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡൻറ് ഡോ.പി.എ. മുഹമ്മദ് സമ്മാനിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി നജീബ് കുനിയിൽ സ്വാഗതവും ട്രഷറർ നജ്മുദ്ദീൻ മങ്കട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.