ചൈനയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ കുറവ്
text_fieldsമസ്കത്ത്: ചൈനയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതി ജൂണിൽ കുറഞ്ഞു. ഇത് തുടർച്ചയായ രണ്ടാം മാസമാണ് കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തുന്നതെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 73.97 ശതമാനമാണ് ചൈനയിലേക്ക് ജൂണിൽ കയറ്റി അയച്ചത്. മേയ് മാസത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ 6.77 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്.
അതേസമയം, തായ്വാനിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതിയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 8.03 ശതമാനത്തിെൻറയും 2.14 ശതമാനത്തിെൻറയും വർധനവാണ് ഇൗ രണ്ട് രാഷ്ട്രങ്ങളിലേക്കുമുള്ള കയറ്റുമതിയിൽ ഉണ്ടായത്. പട്ടികയിൽ ഒരിടവേളക്കുശേഷം ഇന്ത്യയും ഇടം നേടിയിട്ടുണ്ട്. 2.07 ശതമാനം ക്രൂഡോയിലാണ് ജൂണിൽ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. യു.എ.ഇയിലെ ഫുജൈറയിലേക്ക് 4.22 ശതമാനവും കയറ്റിയയച്ചിട്ടുണ്ട്.
പ്രതിദിനം 9,68,510 ബാരൽ എന്ന തോതിൽ 29,055,300 ബാരൽ ക്രൂഡോയിലും കണ്ടൻസേറ്റുമാണ് ജൂണിൽ ഒമാൻ ഉൽപാദിപ്പിച്ചത്. ഇതിൽ പ്രതിദിനം 8,04,808 ബാരൽ എന്ന തോതിൽ 24,144,243 ബാരലാണ് കയറ്റുമതി ചെയ്തത്. കയറ്റുമതിയുടെ അളവിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.05 ശതമാനത്തിെൻറ വർധനവാണ് ദൃശ്യമായത്. ഒമാനി ക്രൂഡിെൻറ ഫ്യൂച്ചർ കോൺട്രാക്ടിെൻറ നിരക്കിൽ മേയ് മാസത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തിെൻറ ഇടിവാണ് കഴിഞ്ഞമാസം ഉണ്ടായത്. ആഗസ്റ്റ് ഡെലിവറിക്കുള്ള എണ്ണവില 46.52 ഡോളറിലാണ് ജൂൺ അവസാനം വ്യാപാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.