ക്രൂഡോയിൽ ഉൽപാദനവും കയറ്റുമതിയും കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിലെ ക്രൂഡോയിൽ ഉൽപാദനവും കയറ്റുമതിയും കുറഞ്ഞു. ജനുവരിയിൽ 9.58 ലക ്ഷം ബാരൽ ക്രൂഡോയിലാണ് ഒമാൻ ഉൽപാദിപ്പിച്ചത്.
ഡിസംബറിനെ അപേക്ഷിച്ച് 1.26 ശതമാനത ്തിെൻറ കുറവാണ് ക്രൂഡോയിൽ ഉൽപാദനത്തിലുണ്ടായതെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിെൻറ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. 7.56 ലക്ഷം ബാരൽ ക്രൂഡോയിലാണ് ജനുവരിയിൽ കയറ്റുമതി ചെയ്തത്. ഡിസംബറിനെ അപേക്ഷിച്ച് ക്രൂഡോയിൽ കയറ്റുമതിയിൽ 17.88 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ചൈനയിലേക്കാണ് 85.96 ശതമാനം ക്രൂഡോയിലും കയറ്റുമതി ചെയ്തത്.
ഡിസംബറിനെ അപേക്ഷിച്ച് കയറ്റുമതിയിലുണ്ടായത് 4.09 ശതമാനത്തിെൻറ വർധനവാണ്. അതേസമയം, ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 4.09 ശതമാനത്തിെൻറ കുറവുണ്ടായി. യു.എ.ഇയിലേക്ക് എട്ടുശതമാനവും ഇന്ത്യയിലേക്ക് നാലുശതമാനവും ജപ്പാനിലേക്ക് രണ്ടു ശതമാനവും ക്രൂഡോയിലാണ് കയറ്റുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.