ക്രൂഡ് ഒായിൽ വില വർധന: ബജറ്റ് കമ്മിയിൽ കുറവ്
text_fieldsമസ്കത്ത്: ക്രൂഡ് ഒായിൽ വില വർധനയുടെ പശ്ചാത്തലത്തിൽ സുൽത്താേനറ്റ് ഇൗവർഷം ആഗസ്റ്റിൽ 154.1 ദശലക്ഷം റിയാലിെൻറ മിച്ച വരുമാനം നേടി. ഇതോടെ രാജ്യത്തിെൻറ ബജറ്റ് കമ്മി കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പാൾ 1.051 ശതകോടി റിയാൽ ആയി കുറഞ്ഞു. ക്രൂഡ് ഒായിൽ ബാരലിെൻറ വില ശരാശരി 71.7 ഡോളർ സ്ഥിരത കൈവരിച്ചതിനാൽ എണ്ണ വരുമാനം ആഗസ്റ്റിൽ 81 ശതമാനമായാണ് ഉയർന്നത്. ജൂലൈയിൽ 365 ദശലക്ഷം റിയാലായിരുന്നു എണ്ണവരുമാനം. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഇൗവർഷം ആഗസ്റ്റ് അവസാനംവരെ ആകെ പൊതുചെലവ് 7.382 ശതകോടി റിയാലാണ്. 2020ലെ ഇതേകാലയളവുമായി താരതമ്യം ചെയ്യുേമ്പാൾ 1.7 ശതമാനത്തിെൻറ കുറവാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിലെ പൊതുചെലവ് 7.511 ശതകോടി റിയാലായിരുന്നു. ഇൗ വർഷം ജനുവരി മുതൽ സെപ്റ്റംബർവരെ എണ്ണ, വാതക വരുമാനം 13.95 ശതമാനമായി ഉയർന്നു. ഇക്കാലയളവിലെ മൊത്തം വരുമാനം കഴിഞ്ഞവർഷവുമായി താരതമ്യം ചെയുേമ്പാൾ 6.330 ശതകോടി റിയാലായി വർധിച്ചു. 2020ൽ 5.554 ശതകോടി റിയാലായിരുന്നു. രാജ്യത്തിെൻറ സമ്പത്ത് ഇൗ വർഷം വീണ്ടെടുക്കൽ പാതയിലാണെന്ന് ഇൻറർനാഷനൽ മോണിറ്ററി ഫണ്ട് പറഞ്ഞു. രാജ്യത്തിെൻറ എണ്ണ ഉൽപാദനം ആഗസ്റ്റ് അവസാനത്തോടെ 23,29,42,500 ബാരലിലെത്തിയതായികണക്ക് പറയുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാൻ നിരവധി നടപടികൾ സുൽത്താേനറ്റ് സ്വീകരിച്ചിരുന്നു. പലിശരഹിത അടിയന്തര വായ്പകൾ, നികുതി, ഫീസ് കുറക്കൽ, തവണകളായി നികുതിയടക്കാനുള്ള അവസരം, തൊഴിൽ നഷ്ടപ്പെട്ട പൗരന്മാരെ സഹായിക്കാൻ സുരക്ഷ ഫണ്ട് തുടങ്ങിയവ ഇതിൽപെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.