ക്രൂസ് വരവ് നിലച്ചു: ടൂറിസം സീസൺ അവസാന ഘട്ടത്തിലേക്ക്
text_fieldsമത്ര: ടൂറിസം സീസൺ അവസാന ലാപ്പിലേക്ക്. ചൂടിന് കാഠിന്യം വര്‍ധിച്ചതോടെ കപ്പലുകളുടെ വരവ് നിലച്ചു. ഇതോടെ ഇത്തവണത്തെ ടൂറിസം സീസൺ വിരാമമാവുകയാണ്. നവംബറില്‍ തുടങ്ങി മേയ് മാസത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ടൂറിസം സീസണിന്റെ കാലഗണന.
ഒമാനിലെ മെച്ചപ്പെട്ട കാലാവസ്ഥ രൂപപ്പെടുന്ന നവംബർ മാസം മുതലാണ് ടൂറിസം സീസന് ആരംഭിക്കാറുള്ളത്. സന്ദശകരുമായി കപ്പലുകള്‍ ധാരാളമായി എത്തിച്ചേരാറുള്ളതും നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്. ചൂടിന് കാഠിന്യം വര്‍ധിക്കുന്നതോടെ കപ്പലുകള്‍ വരുന്നത് നിലയ്ക്കും. അതോടെ സീസണ് വിരാമമാവുകയാണ് ചെയ്യുക. സഞ്ചാരികളുമായി കപ്പലില്‍ മത്ര പോര്‍ട്ടില്‍ ഇറങ്ങുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് ടൂറിസം സീസൺ മുന്നോട്ട് പോകാറുള്ളത്. കപ്പലില്‍ എത്തുന്ന സന്ദർശകര്‍ നാട് ചുറ്റിക്കറങ്ങി നടക്കുന്നതോടൊപ്പം പരമ്പരാഗത ഉല്പന്നങ്ങള് ധാരാളമായി വാങ്ങുകയും ചെയ്യുന്നതോടെയാണ് സീസണ് സജീവമാകാറുള്ളത്.
വിമാന മാര്‍ഗം എത്താറുള്ള സഞ്ചാരികളും ചൂട് കനത്തതോടെ എത്തിച്ചേരുന്നില്ല. അത്യാവശ്യം ഒറ്റയും തെറ്റയും വന്നുചേരുന്നവര്‍ ചൂട് സഹിക്കാനാവാത്തതിനാല്‍ കറങ്ങാന്‍ നില്‍ക്കാതെ വേഗത്തില്‍ മടങ്ങുകയാണ് ചെയ്യുന്നത്. ടൂറിസം സീസണിന് ഇനി ഇടവേളയാണ്.
ആറു മാസത്തിന് ശേഷം പുതിയ സീസണാകുംവരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും അധിക്കായി നാട്ടില്‍ പോവുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.