സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകൾ ഖസബ് തുറമുഖത്തെത്തി
text_fieldsമസ്കത്ത്: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2000ഒാളം വരുന്ന സഞ്ചാരികളുമായി രണ്ട് ക്രൂയിസ് കപ്പലുകൾ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തെത്തി. മെയിൻ ഷിഫ് -6 കപ്പലിൽ 1,080ഉം നോർവീജിയൻ ജേഡ് കപ്പലിൽ 896 യാത്രക്കാരുമാണുണ്ടായിരുന്നത്. പൈതൃക-ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉൗഷ്മളമായ സ്വീകരണമാണ് സഞ്ചാരികൾ നൽകിയത്. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശത്തെ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളും നഗരങ്ങളും സംഘം സന്ദർശിച്ചു.
കഴിഞ്ഞമാസം വിേനാദസഞ്ചാരികളുമായുള്ള ക്രൂയിസ് കപ്പലുകൾ സലാലയിലും മത്രയിലും എത്തിയിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞത് കാരണം പുത്തനുണർവാണ് ടൂറിസം മേഖലയിൽ ഉണ്ടായിരിക്കുന്നത്.
കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018 -2019 സീസണിൽ 2,83,000 വിനോദ സഞ്ചാരികളാണ് കപ്പൽ വഴി ഒമാനിലെത്തിയത്. മുൻ വർഷത്തേക്കാൾ 45 ശതമാനം കൂടുതലാണിത്.
2017- 2018 കാലത്ത് 1,93,000 യാത്രക്കാരാണെത്തിയത്. ക്രൂയിസ് കപ്പലുകളിലൂടെയുള്ള വിനോദസഞ്ചാരികളുടെ വരവ് കുത്തനെ വർധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്. അടുത്ത കാലത്തായി വിനോദ സഞ്ചാരമേഖലക്ക് സർക്കാർ വലിയ പ്രധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്ക് മുമ്പു തന്നെ ഒമാൻ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.