അൽ കാമിലിൽ നൂറേക്കറിൽ അത്തിപ്പഴ കൃഷി നടത്തും
text_fieldsമസ്കത്ത്: തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയിൽ നൂറേക്കർ ഭൂമിയിൽ ഒമാനി അത്തിപ്പഴം കൃഷി നടത്തും. അടുത്ത അഞ്ചു വർഷം കൃഷി നടത്താൻ ഭവന, നഗര ആസൂത്രണ മന്ത്രാലയവും കൃഷിക്കാരനായ അലി നാസർ സാലം അൽ റസ്ബിയും തമ്മിലാണ് കരാറിലേർപ്പെട്ടത്. ഇൗ കാലയളവിൽ 60,000 അത്തിമരങ്ങൾ വെച്ചു പിടിപ്പിക്കും. ഒമാനിൽ ഉൽപാദിപ്പിക്കുന്ന പഴ വർഗങ്ങളിൽ വൈവിധ്യവത്കരണം നടത്തുക, ഇവയിൽ സ്വയം പര്യാപ്തത കൈവരിക്കുകയും കയറ്റുമതി അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇൗ കൃഷിയിടത്തിൽ നിന്നുള്ള അത്തി പ്പഴങ്ങളുടെ വിളവെടുപ്പ് രണ്ടു വർഷം കൊണ്ട് ആരംഭിക്കും. കഴിഞ്ഞ നാലു വർഷത്തിലധികമായി കാർഷിക രംഗം മുഖ്യ വരുമാന മാർഗമാണ് അൽ റസ്ബിക്ക്. 40 ഏക്കർ വിസ്തൃതിയുള്ള അദ്ദേഹത്തിെൻറ നിലവിലെ കൃഷി തോട്ടത്തിൽ അദ്ദേഹം മാങ്ങ, ചെറുനാരങ്ങ, മധുര നാരങ്ങ എന്നിവ കൃഷി ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടത്ത് ഒന്നാം ഘട്ടത്തിൽ അദ്ദേഹം 6,000 അത്തി തൈകളും രണ്ടാം വർഷം 5,000 ത്തിലധികം തൈകളുമാണ് നട്ടത്. ഇപ്പോൾ ഇൗ കൃഷിയിടത്തിൽ നിന്ന് വർഷത്തിൽ 50 ടൺ അത്തിപ്പഴം ലഭിക്കുന്നുണ്ട്. ഇൗ പദ്ധതി കൂടുതൽ വികസിപ്പിക്കാനാണ് അധികൃതരുമായി അദ്ദേഹം കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്തിെൻറ ഭക്ഷ്യ ഉൽപാദന മേഖലയിൽ സ്വയം പര്യാപ്തത നേടുകയാണ് ഇൗ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൃഷിയിടത്ത് ആധുനിക കാർഷിക രീതിയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രിപ് ജലസേചന പദ്ധതി അടക്കം പുതിയ രീതികൾ അദ്ദേഹം കൃഷിഭൂമിയിൽ നടപ്പാക്കുന്നുണ്ട്. രാജ്യത്തിെൻറ സുരക്ഷിതമായ ഭാവിക്ക് യുവാക്കൾ കാർഷിക രംഗത്ത് മുന്നിട്ടിറങ്ങണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്. എല്ലാ സ്വദേശികളും വീടുകളിലും മറ്റും മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്നും അത് രാജ്യത്തിെൻറ ഹരിത ഭംഗി വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.