വിദ്യാഭ്യാസ മേഖലയിൽ സഹകരണത്തിന് കുസാറ്റും യു.ടി.എ.എസ് മുസന്ദവും
text_fieldsമസ്കത്ത്: കേരളത്തിലെ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി (കുസാറ്റ്) മുസന്ദത്തിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (യു.ടി.എ.എസ്) സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം, വിദ്യാർഥി കൈമാറ്റം, ഫാക്കൽറ്റി തലത്തിൽ അനുഭവങ്ങളുടെയും അറിവുകളുടെയും കൈമാറ്റം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് കരാർ ലക്ഷ്യമിടുന്നത്.
മുസന്ദമിലെ ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് സർവകലാശാലയുടെ അസിസ്റ്റന്റ് പ്രസിഡന്റ് ഡോ. അഹമ്മദ് ബിൻ സഈദ് അൽ ഷെഹ്‌രിയും കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ രജിസ്ട്രാർ ജനറൽ ഡോ. വസുന്ദതി മീരയും ആണ് കരാറിൽ ഒപ്പുവെച്ചത്.
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ, എൻജിനീയറിങ്, ടെക്‌നോളജി, ഇക്കണോമിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാർ.
ഈ ഉഭയകക്ഷി സഹകരണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക, വിജ്ഞാന സൃഷ്ടിയിൽ സംഭാവന ചെയ്യുക, ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുക എന്നിവയാണ് ആത്യന്തിക ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.