ഹോട്ടലുകളിൽ ഇരിക്കാൻ മടിച്ച്ഉപഭോക്താക്കൾ
text_fieldsമസ്കത്ത്: ഹോട്ടലുകളിലും കഫറ്റീരിയകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നിലവിൽവന്നിട്ടും ഉപഭോക്താക്കളുടെ മടി മാറുന്നില്ല. കോവിഡ് ഭീതിയിൽ അധികം പേരും പാർസൽ തന്നെയാണ് വാങ്ങുന്നത്.എന്നാൽ, ദൂരെ സ്ഥലങ്ങളിൽനിന്ന് റൂവിയിൽ എത്തുന്നവർക്ക് ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കുന്നത് അനുഗ്രഹമായിട്ടുണ്ട്. നേരത്തേ ഇത്തരക്കാർക്ക് ഹോട്ടലുകളിൽനിന്ന് വാങ്ങുന്ന പാർസലുകൾ വാഹനങ്ങളിൽനിന്നോ ഒഴിഞ്ഞ സ്ഥലങ്ങളിൽനിന്നോ കഴിക്കേണ്ട അവസ്ഥയായിരുന്നു. േഹാട്ടലുകൾ തുറന്നത് അനുഗ്രഹമായെന്നും സമാധാനത്തോടെ ഭക്ഷണം കഴിക്കാനാകുന്നത് വലിയ ആശ്വാസമാണെന്നുമാണ് നിസ്വയിൽനിന്ന് ശനിയാഴ്ച മസ്കത്തിലെത്തിയ കണ്ണൂർ സ്വദേശി പ്രതികരിച്ചത്. ഭക്ഷണം ഡിസ്േപാസബ്ൾ പാത്രങ്ങളിലാണ് നൽകുന്നതെങ്കിലും ഇരുന്ന് കഴിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് വലിയ കടമ്പയാണെന്നാണ് ഹോട്ടൽ നടത്തുന്നവർ പറയുന്നത്. ഹോട്ടലുകളിൽ പ്രവേശിക്കുന്നവർക്ക് ഏറെ നിയന്ത്രണങ്ങളുണ്ട്. ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും അവർക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം.രജിസ്റ്ററിൽ ശരീരോഷ്മാവ്, ഫോൺ നമ്പർ, ഹോട്ടലിൽ പ്രവേശിച്ച സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ഇട്ടിട്ടുള്ളത്. ഇേതാടെ ഹോട്ടലുകളുടെ സീറ്റിങ് ശേഷി കുറഞ്ഞിട്ടുണ്ട്. അച്ചാറുകൾ, കെച്ചപ് തുടങ്ങിയവ ചെറിയ പാക്കറ്റുകളിലാക്കി വേണം നൽകാൻ.
ഹോട്ടലുകൾ തുറന്നെങ്കിലും ഉപഭോക്താക്കളിൽ പലരും ഇരുന്ന് കഴിക്കാൻ മടിക്കുന്നതായി റൂവിയിലെ അൽ ഫൈലാക് ഹോട്ടൽ മാനേജർ വടകര തിരുവള്ളൂർ സ്വദേശി ബഷീർ പറഞ്ഞു. കോവിഡ് പകരുമെന്ന പേടിയിൽ ഭൂരിപക്ഷം ഉപഭോക്താക്കളും പാർസൽ തന്നെയാണ് വാങ്ങുന്നത്. എന്നാൽ, ദൂരെനിന്ന് റൂവിയിലെത്തുന്നവർക്ക് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നത് സൗകര്യമാണ്. പാർസൽ നൽകുന്നതാണ് തങ്ങൾക്ക് സൗകര്യമെന്നും ഇദ്ദേഹം പറയുന്നു. 300 ബൈസയുടെ ഷവർമ തിന്നുന്നവർക്ക് േപാലും കെച്ചപ്പും ഉപ്പും അടക്കം അനുബന്ധ ഭക്ഷ്യവസ്തുക്കളും ഡിസ്പോസബ്ൾ പാത്രങ്ങളിൽ നൽകേണ്ടത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. റൂവിയിൽ ദൂരസ്ഥലങ്ങളിൽനിന്ന് ആളുകൾ എത്താത്തത് ബിസിനസിനെ ബാധിക്കുന്നുണ്ട്.
കോവിഡിനുമുമ്പ് എത്തിയതിെൻറ നാലിൽ ഒന്ന് ഉപഭോക്താക്കൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഗതാഗത സർവിസുകൾ സാധാരണ ഗതിയിലാവുകയും പൊതുജനങ്ങൾ റൂവിയിലെത്താൻ തുടങ്ങിയാലും മാത്രമേ വ്യാപാരം മെച്ചപ്പെടൂ. റൂവിയിൽ മറ്റ് ഹോട്ടലുകൾ നടത്തുന്നവർക്കും സമാനമായ അഭിപ്രായമാണുള്ളത്. പൊതുജനങ്ങൾക്ക് പ്രവേശനമനുവദിക്കാനുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയാത്ത കഫറ്റീരിയകളും മറ്റും പാർസൽ സമ്പ്രദായംതന്നെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.