സൈബർ സുരക്ഷ സൂചിക: അറബ് മേഖലയിൽ ഒമാൻ രണ്ടാമത്
text_fieldsമസ്കത്ത്: ആഗോള സൈബർ സുരക്ഷ സൂചികയിൽ അറബ് മേഖലയിൽ ഒമാൻ രണ്ടാം സ്ഥാനത്ത്. അന്ത ാരാഷ്ട്ര ടെലികോം യൂനിയൻ തയാറാക്കിയ സൂചികയിൽ ആഗോളതലത്തിൽ 868 പോയേൻറാടെ ഒമാന ് 16ാം സ്ഥാനമാണുള്ളത്. ഗൾഫ് മേഖലയിൽ സൗദി മാത്രമാണ് ഒമാന് മുന്നിലുള്ളത്. അറബ് േമഖലയിൽ മൂന്നാം സ്ഥാനത്ത് ഖത്തറാണ് ഉള്ളത്. കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. മധ്യനിരയിൽ 11ാം സ്ഥാനമാണ് യു.എ.ഇക്ക്. സൂചികയിൽ അമ്പതാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അവസാന സ്ഥാനത്ത് മാലദ്വീപാണ് ഉള്ളത്.
ബ്രിട്ടനാണ് ആഗോള സൂചികയിൽ ഒന്നാം സ്ഥാനത്ത്. അമേരിക്ക, ഫ്രാൻസ്, ലിത്വാനിയ, എസ്തോണിയ,സിംഗപ്പൂർ, സ്പെയിൻ, മലേഷ്യ, കാനഡ, നോർവേ, ആസ്ട്രേലിയ, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളാണ് സൂചികയിൽ ആഗോള സൂചികയിൽ ബ്രിട്ടന് തൊട്ടുപിന്നിലുള്ളത്. സഹകരണം, സാേങ്കതികം, നിയമം, സംഘാടനം, കാര്യക്ഷമത എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. ഒാരോ വിഭാഗങ്ങളിലും സ്വരൂപിച്ച വസ്തുതകൾ വിദഗ്ധർ വിലയിരുത്തിയാണ് അവസാന ഫലം തയാറാക്കുന്നത്. നിയമം, കാര്യക്ഷമത വിഭാഗങ്ങളിൽ ഒമാന് ഉയർന്ന സ്കോറാണ് ലഭിച്ചതെന്ന് അന്താരാഷ്ട്ര ടെലികോം യൂനിയൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
സൈബർ സുരക്ഷക്ക് ഉയർന്ന പരിഗണന നൽകിയുള്ള കാര്യനിർവഹണ സംവിധാനമാണ് ഒമാനിൽ ഉള്ളത്. ഇ-ഗവൺമെൻറ് സംവിധാനങ്ങളുടെ വിജയകരമായ നടത്തിപ്പിന് വേണ്ട മികച്ച ചട്ടക്കൂടും ഒമാൻ ഒരുക്കിയെടുത്തിട്ടുണ്ട്. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച രീതികളും സംവിധാനങ്ങളുമാണ് ഒമാൻ പിൻതുടർന്നുവരുന്നതെന്നും റിപ്പോർട്ട് പറയുന്നു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച അവബോധം വർധിപ്പിക്കലും അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയുമാണ് സൂചികയിലൂടെ അന്താരാഷ്ട്ര ടെലികോം യൂനിയൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.