ശഹീൻ: സഹായ ഹസ്തവുമായി ബദർ അൽസമാ ഗ്രൂപ്
text_fieldsശഹീൻ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി ബദർ അൽസമാ ഗ്രൂപ് നൽകുന്ന സഹായവിതരണ ചടങ്ങിൽനിന്ന്
മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ബദർ അൽസമാ ഗ്രൂപ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അർഹരായ ആളുകൾക്ക് വീട്ടുപകരണങ്ങളും മറ്റും ഗ്രൂപ് എത്തിച്ചു. ബദർ അൽസമായുടെ സി.എസ്.ആർ പ്രോഗ്രാമിനു കീഴിൽ റഫ്രിജറേറ്ററുകൾ, ടി.വികൾ, വാഷിങ് മെഷീനുകൾ, എ.സികൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സുവൈഖിലെ ഡെപ്യൂട്ടി വാലി മുഹമ്മദ് ബിൻ അബ്ദുൽ സത്താർ അൽ കമാലിയുടെ നേതൃത്വത്തിലായിരുന്നു അർഹരായവരിലേക്ക് വീട്ടുപകരണങ്ങൾ എത്തിച്ചത്.
പ്രതിസന്ധികളെ നേരിടാൻ ബദ്ർ അൽസമാ ഗ്രൂപ് കൂടെയുണ്ടാകുമെന്നും ശഹീൻ ബാധിച്ചവരെ സഹായിക്കുന്നതിനുള്ള വലിയ ലക്ഷ്യത്തിലേക്കുള്ള ബദർ അൽസമായുടെ ചെറിയ സംഭാവനകളാണിതെന്നും ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടർമാരായ അബദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. നേരേത്ത ശഹീൻ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിൽ ബദർ അൽസമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.