ദാഖിലിയ ഫെസ്റ്റിവലിന് തുടക്കം
text_fieldsമസ്കത്ത്: ആഘോഷത്തിന്റെ പുത്തൻകാഴ്ചകൾ തുറന്ന് ദാഖിലിയ ഫെസ്റ്റിവലിന് ബഹ്ലയിലെ പുരാവസ്തു സൈറ്റായ സലൂത്തിൽ തുടക്കമായി. മേളയിൽ നിരവധി സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും പ്രദർശനവും നടക്കുമെന്ന് ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസാനി പറഞ്ഞു.
സാംസ്കാരിക പരിപാടികളും നാടകപ്രദർശനങ്ങളും വിവിധ മത്സരങ്ങളും നിസ്വ ഫോർട്ടിൽ നടക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും ഗവർണറേറ്റിലെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സന്ദർശകരെ പരിചയപ്പെടുത്താനുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
ഗവർണറേറ്റിലെ വിനോദസഞ്ചാരത്തിനും സാമ്പത്തിക മേഖലക്കും ഉണർവേകുമെന്നാണ് കരുതുന്നത്. അൽ ഹംറയിലെ ഫാമുകൾ, ഫലജുകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയിലൂടെ പഴയ കാറിലൂടെ കടന്നുപോകുന്ന ടൂറും പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത് സന്ദർശകരെ ഗ്രാമീണ ജീവിതം അനുഭവിക്കാനും ഗ്രാമപ്രദേശങ്ങളിലെ മനോഹരമായ ഫാമുകളും ഈന്തപ്പനത്തോട്ടങ്ങളും ആസ്വദിക്കാനും സഹായിക്കും. ജബൽ ശസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പരിപാടികളും പ്രവർത്തനങ്ങളും മന്ത്രാലയം സംഘടിപ്പിക്കും.
മന പബ്ലിക് പാർക്കിൽ പാരാഗ്ലൈഡിങ് ഷോ, ബഹ്ജത് സുമൈൽ പാർക്ക്, ഇസ്കി പബ്ലിക് പാർക്ക് എന്നിവിടങ്ങളിൽ വിവിധ പരിപാടികളും അരങ്ങേറും. അൽഐനിലും അൽ സവാദിലും മൗണ്ടൻ റേസ്, പരമ്പരാഗത കുതിരസവാരി കായിക ഇനങ്ങൾ, ആദമിൽ ടെന്റ് പെഗ്ഗിങ് മത്സരം, ബിദ്ബിദിൽ കവിതാ സായാഹ്നവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.