Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈ​ത്ത​പ്പ​ഴ-​തേ​ൻ...

ഈ​ത്ത​പ്പ​ഴ-​തേ​ൻ അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​നം ഇ​ന്നുമു​ത​ൽ

text_fields
bookmark_border
exhibition
cancel

മ​സ്ക​ത്ത്: ആ​സാ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ത്ത​പ്പ​ഴ​ത്തി​നും തേ​നി​നു​മു​ള്ള ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ തു​ട​ക്ക​മാ​കും.

കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ഡോ. ​സൗ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ബ്‌​സി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​ക ക​മ്പ​നി​ക​ൾ​ക്കും ഫാ​ക്ട​റി​ക​ൾ​ക്കും ക​യ​റ്റു​മ​തി ക​മ്പ​നി​ക​ൾ​ക്കും അ​വ​രു​ടെ ഈ​ത്ത​പ്പ​ഴ​വും തേ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​രു​ടെ വ്യാ​പാ​രം വി​ക​സി​പ്പി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡേ​റ്റ്സ് ആ​ൻ​ഡ് ഹ​ണി എ​ക്സി​ബി​ഷ​ന്‍റെ ര​ണ്ടാം പ​തി​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ലെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ​യും തേ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ പ്ര​ദ​ർ​ശ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്താ​നും പ​രി​പാ​ടി വേ​ദി​യാ​കും.

ഈ ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ന് പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കു​ക, ഈ​ത്ത​പ്പ​ഴ​ത്തി​ന്‍റെ​യും തേ​നി​ന്‍റെ​യും മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കു​ക, ഉ​ൽ​പാ​ദ​ന സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ആ​ഗോ​ള വൈ​ദ​ഗ്ധ്യ​ത്തി​ൽ നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ക എ​ന്നി​വ​യും പ്ര​ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്നു.

സു​ൽ​ത്താ​നേ​റ്റി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി ചെ​റു​കി​ട ഇ​ട​ത്ത​രം വാ​ണി​ജ്യ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സം​രം​ഭ​ക​രും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡേ​റ്റ്സ് ആ​ൻ​ഡ് ഹ​ണി എ​ക്സി​ബി​ഷ​ന്‍റെ ആ​ദ്യ പ​തി​പ്പി​ൽ തേ​നും ഈ​ത്ത​പ്പ​ഴ​വും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ 13 രാ​ജ്യ​ങ്ങ​ളും 150 ക​മ്പ​നി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDate-Honey International Exhibition
News Summary - Date-Honey International Exhibition starts from sunday onwards
Next Story