ഈത്തപ്പഴ ഫെസ്റ്റിന് സമാപനം
text_fieldsമസ്കത്ത്: മധുരക്കാഴ്ചകൾ സമ്മാനിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഈത്തപ്പഴ ഫെസ്റ്റിന് സമാപനമായി.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് എത്തിയത്. ഈത്തപ്പഴ ഉൽപന്നങ്ങൾ, ഈത്തപ്പഴം, അവയുടെ വകഭേദങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും വിൽപനയിലും ഏർപ്പെട്ട നിക്ഷേപകരും സംരംഭകരുമായിരുന്നു മേളയിൽ സംബന്ധിച്ചത്. ഈത്തപ്പഴ ഉൽപാദനത്തിലും സംസ്കരണ മേഖലയിലും നിക്ഷേപം നടത്താൻ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വർഷംതോറും പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, ഈത്തപ്പഴ ഉത്സവം വർഷത്തിൽ രണ്ടു തവണയെങ്കിലും നടത്തണമെന്നാണ് ചെറുകിട ഇടത്തരം സംരംഭകരും മറ്റും ആവശ്യപ്പെടുന്നത്. ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ നേരിട്ട് കാണുന്നതിനുമുള്ള മികച്ച അവസരമാണ് ഈത്തപ്പഴ ഉത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.