Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​സ്‌​ത​ക മേ​ള​യി​ൽ...

പു​സ്‌​ത​ക മേ​ള​യി​ൽ ഡി.​സി ബു​ക്സും

text_fields
bookmark_border
പു​സ്‌​ത​ക മേ​ള​യി​ൽ ഡി.​സി ബു​ക്സും
cancel
camera_alt

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ലെ ഡി.​സി ബു​ക്സി​ന്‍റെ പ​വി​ലി​യ​ൻ

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ 28ാമ​ത് പ​തി​പ്പി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​രാ​യ ഡി.​സി ബു​ക്സും. മേ​ള​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പ്ര​സാ​ധ​ക​രെ​ന്ന ബ​ഹു​മ​തി​യാ​ണ് ഡി.​സി ബു​ക്സ് സ്വ​ന്ത​മാ​ക്കി​യ​ത്. 1 എ​ഫ് 19, 1 എ​ഫ് 20 എ​ന്നീ ന​മ്പ​റു​ക​ളി​ലു​ള്ള സ്റ്റാ​ളു​ക​ളി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പു​തി​യ നോ​വ​ലു​ക​ൾ, ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ, ക​വി​ത​ക​ൾ, വൈ​ജ്ഞാ​നി​ക കൃ​തി​ക​ൾ, സ​ഞ്ചാ​ര​സാ​ഹി​ത്യ കൃ​തി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക നി​ര​ക്കി​ൽ ല​ഭ്യ​മാ​വു​മെ​ന്ന് ഡി.​സി ബു​ക്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ളും സ്റ്റാ​ളി​ൽ​നി​ന്ന് ല​ഭി​ക്കും.

മ​സ്ക​ത്ത്​ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഒ​രു അം​ഗീ​കാ​ര​മാ​ണെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സാ​ഹി​ത്യ സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ഡി.​സി ബു​ക്സ് സി.​ഇ.​ഒ ര​വി ഡി.​സി പ​റ​ഞ്ഞു. സാ​ഹി​ത്യ ത​ൽ​പ​ര​രാ​യ ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ കാ​ണാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കാ​നും ഉ​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DC BooksMuscat International Book Fair
News Summary - dc books at the muscat book fair
Next Story