Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഡി.​ഡി.​എ ലാ...

‘ഡി.​ഡി.​എ ലാ ​ഫെ​സ്റ്റ്’​ 26ന്​

text_fields
bookmark_border
‘ഡി.​ഡി.​എ ലാ ​ഫെ​സ്റ്റ്’​ 26ന്​
cancel
camera_alt

ഡി.​ഡി.​എ​യു​ടെ മെ​ഗാ ഇ​വ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

​മ​സ്ക​ത്ത്​: മ​സ്‌​ക​ത്തി​ലെ നൃ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ഡി.​ഡി.​എ​യു​ടെ മെ​ഗാ ഇ​വ​ന്റ് ‘ഡി.​ഡി.​എ ലാ ​ഫെ​സ്റ്റ്’​ ഏ​പ്രി​ൽ 26ന്​ ​ഖു​റം സി​റ്റി ആം​ഫി​ തി​യേ​റ്റ​റി​ൽ ന​ട​ക്കും. നൃ​ത്ത​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​ക​ട​ന​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. നൃ​ത്ത ലോ​ക​ത്തെ പ്ര​ശ​സ്ത​രാ​യ തു​ഷാ​ർ ഷെ​ട്ടി, രോ​ഹ​ൻ റൊ​ക്ക​ഡെ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ്ര​ശ​സ്ത​രാ​യ കൊ​റി​യോ​ഗ്രാ​ഫ​ർ​മാ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന് കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ 200ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കും. നാ​ല് ​മു​ത​ൽ 73 വ​യ​സ്സു​വ​രെ​യു​ള്ള​വ​രു​ടെ പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ ഖു​റം ആം​ഫി​ തി​യേ​റ്റ​ർ സാ​ക്ഷ്യം​വ​ഹി​ക്കു​ക​യെ​ന്ന്​ ടീം ​ഡി.​ഡി.​എ വ​ക്താ​വ്​ പ​റ​ഞ്ഞു. ​

പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം പാ​സ്​ പ്ര​കാ​രം നി​യ​ന്ത്രി​ക്കും. സീ ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ജ്വ​ല്ല​റി പ​രി​പാ​ടി​യു​ടെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ എ​ൻ.​എ​ച്ച്.​പി ഇ​വ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ‘ഡി.​ഡി.​എ ലാ ​ഫെ​സ്റ്റ്’​ ന​ട​ത്തു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatdance school fest
News Summary - 'D.D.A. La Fest' on 26th
Next Story