കോവിഡ്: കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു
text_fieldsമുഹമ്മദ് നിസാർ
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. ചൊക്ലി കവിയൂർ സ്വദേശി സാം നിവാസിൽ സി.എം. മുഹമ്മദിെൻറ മകൻ മുഹമ്മദ് നിസാറാണ് (46) കഴിഞ്ഞ ദിവസം മരിച്ചത്.
കോവിഡ്: കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടുബർക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് പതിറ്റാണ്ടായി ഒമാനില്‍ പ്രവാസിയായിരുന്ന നിസാർ ബര്‍ക്കയിലെ ടൈല്‍സ് കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. സഫിയ മാതാവും സാജിത ഭാര്യയുമാണ്. മക്കള്‍: മാസിന്, ജുനൈദ്, സഫിയ ഫൈസ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.