ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗം: അനുശോചനവുമായി സുൽത്താൻ യു.എ.ഇയിൽ
text_fieldsമസ്കത്ത്: ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖുമാർ, ആൽ നഹ്യാൻ കുടുംബം, ഇമാറാത്തി ജനത എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സുൽത്താനും പ്രതിനിധി സംഘവും അറിയിച്ചു. സാന്ത്വനവുമായെത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നന്ദി അറിയിക്കുകയും ചെയ്തു.
മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, സുല്‍ത്താന്റെ പ്രത്യേക പ്രതിനിധി സയ്യിദ് ഫാതിക് ബിന്‍ ഫഹര്‍ അല്‍ സഈദ്, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ ഗവര്‍ണേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസ്അദ് അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, മസ്‌കത്ത് ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹര്‍റാസി, യു.എ.ഇയിലെ ഒമാന്‍ സ്ഥാപപതി ഡോ. സയ്യിദ് അഹമദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
യു.എ.ഇ പ്രസിഡന്റിന് സുൽത്താൻ ആശംസകൾ നേർന്നു
മസ്കത്ത്: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അഭിനന്ദിച്ചു. ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്. 2004 മുതൽ അബൂദബി കിരീടാവകാശിയും 2005മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.