Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികളുടെ എണ്ണം കുറയുന്നു -സുപ്രീം കമ്മിറ്റി

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികളുടെ എണ്ണം   കുറയുന്നു -സുപ്രീം കമ്മിറ്റി
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ആശങ്കയൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്​ ദൃശ്യമാണെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയ നിരക്കിലാണെന്നും ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.


സുപ്രീം കമ്മിറ്റി യോഗം ഒമാനിലെ കോവിഡ്​ രോഗപകർച്ചയുടെ സാഹചര്യം അവലോകനം ചെയ്​തതായി ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ സെൻറർ (ജി.സി) പുറപ്പെടുവിച്ച പ്രസ്​താവനയിൽ പറയുന്നു. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വൈറസ്​ ബാധയിൽ കുറവ്​ ദൃശ്യമാണ്​. അതേസമയം ഹോസ്​പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, പ്രത്യേകിച്ച്​ തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ഉയർന്ന തോതിലാണെന്നും ജി.സിയുടെ പ്രസ്​താവനയിൽ പറയുന്നു. നിരവധി രാജ്യങ്ങളിൽ കോവിഡി​െൻറ രണ്ടാം വരവ്​ ദൃശ്യമാണ്​. വാക്​സിൻ കണ്ടെത്താത്തതിന്​ ഒപ്പം നിയന്ത്രണങ്ങൾ ഒഴിവാക്കി വാണിജ്യ പ്രവർത്തനങ്ങൾ പ്രവർത്തനമാരംഭിച്ചതുമാണ്​ ഇൗ രാജ്യങ്ങളിൽ വീണ്ടും കൂടുതൽ പേർ രോഗബാധിതരാകാൻ കാരണമായത്​. കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കാൻ മുൻ കരുതൽ നടപടികൾ പാലിക്കണമെന്ന്​ സുപ്രീം കമ്മിറ്റി ആവർത്തിച്ച്​ ഉണർത്തി. മ​ുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും ഒപ്പം വ്യക്​തികളുടെയും കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തി​െൻറയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മറ്റ്​ മാർഗങ്ങൾ കൈകൊള്ളുകയും വേണമെന്ന്​ ജി.സി പ്രസ്​താവനയിൽ അറിയിച്ചു.


മഹാമാരിയെ തുടർന്ന്​ വിവിധ​ മേഖലകളിലുണ്ടായ ആഘാതങ്ങളും സുപ്രീം കമ്മിറ്റി ചർച്ച ചെയ്​തു. ബന്ധപ്പെട്ട അധികൃതരോട്​ ഇത്​ സംബന്ധിച്ച്​ വേണ്ട നടപടിയെടുക്കാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story