ഡെങ്കിപ്പനി: ശിൽപശാല സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരെയുള്ള കാമ്പയിനിന്‍റെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു.
വാലി ഓഫ് അൽ-സീബ് ഓഫിസിലെ ലെക്ചർ ഹാളിൽ നടന്ന പരിപാടിയിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിന്‍റെ അപകടസാധ്യതകളെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ട മാർഗങ്ങളെ പറ്റിയും ക്ലാസുകൾ നടന്നു. ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡയറക്‌ടറേറ്റ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് കൺട്രോൾ ആയിരുന്നു ശിൽപശാല സംഘടിപ്പിച്ചിരുന്നത്. ഡെങ്കിപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സമൂഹത്തെ പങ്കാളിയാക്കാനും ഈഡിസ് കൊതുകുകളെ പ്രതിരോധിക്കുന്നതിനുള്ള വഴികൾ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ശിൽപശാലയെന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസിലെ ഫാമിലി മെഡിസിൻ കൺസൾട്ടന്‍റും മീഡിയ കമ്മിറ്റി മേധാവിയുമായ ഡോ. മനാൽ ബിൻത് സഈ അൽ ധങ്കിയ പറഞ്ഞു.
കൊതുകിന്‍റെ ജീവിതചക്രം, രോഗം പകരുന്ന രീതികൾ, അതിനെ പ്രതിരോധിക്കുന്ന മാർഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദൃശ്യാവിഷ്കാരങ്ങളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.