‘ദേശ് പർദേശ്’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fieldsമസ്കത്ത്: ലേബർ ക്യാമ്പുകളിലെ ഐക്യവും സഹോദര്യവും തുറന്നുകാട്ടുന്ന ‘ദേശ് പർദേശ്’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും നിരവധി സാഹചര്യങ്ങളിൽനിന്നുമുള്ള ആളുകൾ തമ്മിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് ഒമാനിൽ നിർമിച്ച ഒരു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. 24 മിനിറ്റുള്ള ഹ്രസ്വ സിനിമ യൂനിമണി എക്സ്ചേഞ്ചാണ് നിർമിച്ചിരിക്കുന്നത്. സ്വകാര്യ ചടങ്ങിൽ, സുൽത്താനേറ്റിലെ പാകിസ്താൻ അംബാസഡർ ഇംറാൻ അലി ചൗധരി, ശ്രീലങ്കൻ അംബാസഡർ അഹ്മദ് ലെബ്ബെ സബറുള്ള ഖാൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. യൂനിമണി സി.ഇ.ഒ എം.പി. ബോബൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന ‘നന്മ’ എന്ന ഘടകത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്ന ഒരു കഥയാണിതെന്ന് യൂനിമണി സി.ഇ.ഒ എം.പി. ബോബൻ പറഞ്ഞു. ചിത്രം യൂട്യൂബിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.