മെസ്കിറ്റ് മരങ്ങൾ നശിപ്പിക്കൽ; കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: പ്രകൃതിക്ക് നാശംവിതക്കുന്ന മെസ്കിറ്റ് മരങ്ങൾ നശിപ്പിക്കുന്നതിനുള്ള കാമ്പയിന് അൽ അമീറാത്ത് ചാരിറ്റബിൾ ടീം തുടക്കമിട്ടു. മസ്കത്ത് ഗവർണറേറ്റിലെ അമീറാത്തിൽ ബീയാ കമ്പനിയുടെയും ഒമാനി സിദ്ർ അസോസിയേഷന്റെയും സഹകരണത്തോടെയാണ് കാമ്പയിൻ പ്രവൃത്തികൾ നടപ്പാക്കുന്നത്. മരത്തിന്റെ അപകടങ്ങളെ കുറിച്ചും ജനങ്ങളിലും പരിസ്ഥിതിയിലും അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനുള്ള നിരവധി പരിപാടികൾ കാമ്പയിന്റെ സവിശേഷതയാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിരവധി മെസ്കിറ്റ് മരങ്ങൾ അമീറാത്ത് പ്രദേശങ്ങളിൽനിന്ന് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പരിസ്ഥിതി മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക കമ്മിറ്റിയും അമീറാത്ത് ചാരിറ്റബിൾ ടീം രൂപവത്കരിച്ചിട്ടുണ്ട്.
നിത്യഹരിത മുള്ളുള്ള മരങ്ങളിലൊന്നായാണ് മെസ്കിറ്റ് മരത്തെ കണക്കാക്കുന്നത്. ചുറ്റുമുള്ള പരിസ്ഥിതിയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും വേഗത്തിലുള്ള വളർച്ചയും ഇതിന്റെ സവിശേഷതയാണ്. ഒമാനുൾപ്പെടെ, മിഡിൽ ഈസ്റ്റിൽ ഇതിന്റെ നാല് ഇനത്തിലുള്ള വൃക്ഷങ്ങൾ കണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.