മൊഞ്ചാകാൻ ഇബ്രി...
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രി നഗരത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതിന് പൗരന്മാരുടെയും താമസക്കാരുടെയും അഭിപ്രായങ്ങൾ തേടി ഭവന, നഗരാസൂത്രണ മന്ത്രാലയം. ഇതിനായി പൊതുസർവേക്ക് തുടക്കം കുറിച്ചു. ഇബ്രി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 2040 ഓടെ നഗരത്തെ പ്രധാന സാമ്പത്തിക സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ഒരു ഹരിത ഇബ്രി എങ്ങനെ സൃഷ്ടിക്കാം, നഗരത്തിനുള്ളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുക, ഇബ്രിയെ വേറിട്ടു നിർത്തുന്ന തനതായ സ്വഭാവ സവിശേഷതകൾ വികസിപ്പിക്കുക, പ്രാദേശിക വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക ഉൽപാദനക്ഷമത വളർത്തുക എന്നിങ്ങനെ വിവിധ വശങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ താമസക്കാർക്ക് പങ്കിടാവുന്നതണെന്ന് അധികൃതർ അറിയിച്ചു.
ഇബ്രിയുടെ മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുന്നതിലും മേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും എല്ലാവരുടെയും പങ്ക് നിർണായകമാണെന്നും അതിനാൽ മൂല്യവത്തായ അഭിപ്രായം ഓരോരുത്തരും പങ്കുവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ലഭ്യമായ https://app.eform.om/app/form?id=aJCTjA എന്ന ലിങ്ക് വഴി താമസക്കാർക്ക് സർവേയിൽ പങ്കെടുക്കാം. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ അന്തിമ മാസ്റ്റർ പ്ലാൻ തയാറാക്കുമ്പോൾ ഉയോഗിക്കുമെന്നും അത് പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
2023 മാർച്ചിൽ, ഇബ്രി ഉൾപ്പെടെ ഒമാനിലുടനീളം ഭാവിയിലെ ഏഴ് നഗരങ്ങൾക്കായി മാസ്റ്റർ പ്ലാനുകൾ രൂപകൽപന ചെയ്യുന്നതിനുള്ള കരാറുകളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവച്ചിരുന്നു. സലാല, സുഹാർ, നിസ്വ, ഹൈമ, ബൗഷർ, സൂരിലെ ഖോർ ഗ്രാമം എന്നിവയാണ് മറ്റ് നഗരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.