റോബോട്ടുകളും ഡ്രോണുകളും വികസിപ്പിക്കൽ; കൃഷിമന്ത്രാലയം കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: കാർഷിക, മത്സ്യബന്ധന, ജല ആവശ്യങ്ങൾക്കായി റോബോട്ടിക്സും ഡ്രോണുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഭൂമി പാട്ടത്തിനു നൽകാനുള്ള കരാറിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒപ്പുവെച്ചു.
സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) സ്മാർട്ട് സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ കാർഷിക മേഖലയിലെ ചുമതലകൾ നിർവഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാർ.
കാർഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും വിലയിരുത്താനും കൈമാറ്റം ചെയ്യാനും ഉപയോഗപ്പെടുത്താനുമാണ് മന്ത്രാലയം ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.