‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ ട്രയാത്തലൺ ഒക്ടോബറിൽ
text_fieldsമസ്കത്ത്: ‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ ട്രയാത്തലൺ ഒക്ടോബറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അയൺമാൻ 70.3 ട്രയാത്തലൺ എന്നപേരിൽ നടന്ന പരിപാടി ഇപ്രാവശ്യം ‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.
അയൺമാൻ 70.3 ട്രയാത്തലണിൽ (നീന്തൽ, ബൈക്ക്, ഓട്ടം) ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹ്മദ് മൊഹ്സിൻ അൽ ഗസ്സാനി പറഞ്ഞു. ഇവർക്ക് ദോഫാർ മുനിസിപ്പാലിറ്റി റേസ്, സലാല ഹാഫ് മാരത്തൺ, ‘ഷീ റൺസ്’ ‘അയൺ ചൈൽഡ് റേസ്’എന്നിവയുൾപ്പെടെ മറ്റ് കായിക ഇനങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ഖരീഫിന് ശേഷവും ദോഫാറിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മിഡിലീസ്റ്റ് ട്രയാത്തലൺ കമ്പനിയുടെ സി.ഇ.ഒ മുഹമ്മദ് ഖൽഫാൻ അൽ ഉബൈദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.