സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഗതാഗത ക്രമീകരണവുമായി ദോഫാർ മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായുള്ള ഗതാഗതം സുഗമമാക്കുന്നതിനായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ദോഫാർ മുനിസിപ്പാലിറ്റി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടും (അൽ ദഹാരിസ് റൗണ്ട് എബൗട്ട് - അൽ ഹഫ) പടിഞ്ഞാറ്നിന്ന് അൽഫലാഹ് മുതൽ അൽമൻസൗറ സ്ട്രീറ്റ് വരെയും വൺവേയാക്കി മാറ്റി.
റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടപ്പാക്കിയ ക്രമീകരണം ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. ഖരീഫ് സീസൺ കഴിയുന്നതുവരെ ഈ ക്രമീകരണം തുടരും. റോഡ് സുഗമമായി പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് നിർദേശിച്ച കാര്യങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.