ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ്; നടപടിയുമായി ഒമാൻ ടാക്സ് അതോറിറ്റി
text_fieldsമസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് (ഡി.ടി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെതിരെ കർശന നടപടിയുമായി ഒമാൻ ടാക്സ് അതോറിറ്റി. നികുതി നിയമങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് ഡി.ടി.എസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നികുതിദായകരുടെ അവബോധം വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ സംരംഭത്തിന്റെ ഭാഗമായിരുന്നു പരിശോധനയും മറ്റും നടത്തിയത്.
നിശ്ചിത മാർഗനിർദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. എല്ലാ പുകയില ഉത്പന്നങ്ങളിലും സിഗരറ്റുകളിലും നികുതി സ്റ്റാമ്പുകൾ ഒട്ടിക്കണമെന്നും ഇറക്കുമതിക്കാരോടും വ്യാപാരികളോടും അഭ്യർച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.