ഡിജിറ്റൽ പരിവർത്തനം ; ടൂറിസം മന്ത്രാലയവും മൈക്രോസോഫ്റ്റ് കമ്പനിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: പൈതൃക, ടൂറിസം മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് പൈതൃക, ടൂറിസം മന്ത്രാലയവും മൈക്രോസോഫ്റ്റ് കമ്പനിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. പൈതൃക, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും മത്സരക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാർ.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന വിവരസാങ്കേതിക വിദ്യ പ്രദർശനമായി ‘കോമെക്സ് 2023’ന്റെ ഭാഗമായായിരുന്നു കരാർ. പൈതൃക ടൂറിസം മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ഡയറക്ടർ അബ്ദുല്ല സലിം അൽ ഹജാരിയും മൈക്രോസോഫ്റ്റ് ഒമാൻ, ബഹ്റൈൻ കൺട്രി മാനേജർ ഷെയ്ഖ് സെയ്ഫ് ഹിലാൽ അൽ ഹുസ്നിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും നൂതനത്വം വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളോടെ മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രവർത്തനക്ഷമമാക്കിയ പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്ര ത്വരിതപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.