നേരിട്ടുള്ള വിദേശനിക്ഷേപം 17.981 ശതകോടി റിയാലായി
text_fieldsമസ്കത്ത്: രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഈവർഷത്തിന്റെ രണ്ടാംപാദത്തിന്റെ അവസാനം വരെ 17.981 ശതകോടി റിയാലിലെത്തി. കഴിഞ്ഞവർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.660 ശതകോടി റിയാലിന്‍റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഉൽപാദന മേഖലയിലെ മൊത്തം വിദേശ നിക്ഷേപം 1.694 ശതകോടി റിയാൽ ആണ്.
ഈവർഷത്തിന്‍റെ രണ്ടാംപാദത്തിന്റെ അവസാനത്തിൽ മൊത്തം എഫ്.ഡി.ഐയുടെ 68.14 ശതമാനവും എണ്ണ, വാതകമേഖലയിൽനിന്നുള്ളതാണ്. ഉൽപാദന മേഖല 9.42 ശതമാനം, റിയൽ എസ്റ്റേറ്റ് മേഖലയും വാണിജ്യ പദ്ധതികളും 5.84 ശതമാനവും മറ്റ് മേഖല 7.88 ശതമാനവും സംഭാവന ചെയ്തു.
ഒമാനിൽ വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുനൈറ്റഡ് കിങ്ഡമാണ് ഒന്നാം സ്ഥാനത്ത്.
അമേരിക്ക, യു.എ.ഇ, കുവൈത്ത്, ചൈന എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നവ. ഇൻവെസ്റ്റ് ഈസി പോർട്ടൽ വഴിയുള്ള നിക്ഷേപ ലൈസൻസുകൾക്കായുള്ള അപേക്ഷകളുടെ എണ്ണം 18,726 ആണ്. കഴിഞ്ഞവർഷം നവംബർ 17ന് സേവനം ആരംഭിച്ചത് മുതൽ 2022 നവംബർ ഒമ്പതുവരെയുള്ള കണക്കാണിത്. ഒമാനിൽ വിദേശനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ഹാജറാകാതെ തന്നെ ലൈസൻസ് നേടാൻ സഹായകമാകുന്ന ഓൺലൈൻ സംവിധാനമാണ് ഇൻവെസ്റ്റ് ഈസി പോർട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.