ആർ.ടി.പി.സി.ആർ എടുക്കുന്നവർക്ക് വൈദ്യപരിശോധനയിൽ ഇളവ്
text_fieldsമസ്കത്ത്: വാദികബീർ ഹല മെഡിക്കൽ സെന്ററിൽനിന്ന് ആർ.ടി.പി.സി.ആർ എടുക്കുന്നവർക്ക് വൈദ്യപരിശോധനക്ക് 20 ശതമാനം ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ആർ.ടി.പി.സി.ആർ എടുത്തതിന്റെ രസീത് ഹാജരാക്കണം. ഏപ്രിൽ 10 വരെയാണ് ഈ ആനുകൂല്യം.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 8.45 വരെയാണ് ആർ.ടി.പി.സി.ആർ പരിശോധന സമയം. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പതു വരെയും പരിശോധനക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. എട്ട് റിയാലാണ് ആർ.ടി.പി.സി.ആറിനായി ഈടാക്കുക. ഫോൺ: 2481 5664, 2485 7744.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.