അമേരിക്കൻ ഉൽപന്നങ്ങളുമായി ലുലുവിൽ 'ഡിസ്കവർ അമേരിക്ക'കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഡിസ്കവർ അമേരിക്ക'കാമ്പയിന്റെ ഏഴാം പതിപ്പിന് തുടക്കം. തിരഞ്ഞെടുത്ത ഔട്ട്ലറ്റുകളിൽ ഒക്ടോബർ 17 വരെ നടക്കുന്ന കാമ്പയിനിൽ യു.എസിൽനിന്നുള്ള പ്രത്യേക ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയത്. അമേരിക്കയിൽനിന്നുള്ള ഭക്ഷണവും ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ യു.എസ് അംബാസഡർ ലെസ്ലി എം. സോ നിർവഹിച്ചു.
ഒമാനും അമേരിക്കയും തമ്മിലുള്ള വാണിജ്യ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്കവർ അമേരിക്ക ആഘോഷിക്കുന്നതെന്ന് അംബാസഡർ സോ പറഞ്ഞു. ഫ്രോസൺ ഉൽപന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ, ഓർഗാനിക് പലചരക്ക് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാണ്. ഇവയിൽ പലതും പ്രത്യേക ഓഫറുകളിൽ ലഭ്യമാണ്. ലുലു സ്റ്റോറുകളിലെ പ്രത്യേക കൗണ്ടറുകളിലൂടെ അമേരിക്കൻ പലഹാരങ്ങൾ രുചിച്ചു നോക്കാമെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.