ആഘോഷമായി ഇന്ത്യൻ സ്കൂൾ ജഅലാനിൽ ദിശ-2024 കൾചറൽ ഫിയസ്റ്റ
text_fieldsജഅലാൻ: കലാ-സാംസ്കാരിക മേഖലകളിൽ വിദ്യാർഥിപ്രതിഭകളുടെ കഴിവ് മാറ്റുരക്കുന്ന ‘ദിശ 2024’വർണാഭമായി ഇന്ത്യൻ സ്കൂൾ ജഅലാനിൽ നടന്നു. മുഖ്യാതിഥി ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടറും ജഅലാൻ ഇന്ത്യൻ സ്കൂൾ ഇൻ ചാർജ് ഡയറക്ടറുമായ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ടി.പി. സഈദ്, മറ്റ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസത്തിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചും ക്ലാസ് മുറിയുടെ നാല് ചുവരുകളിൽ ഒതുങ്ങാതെ വിശാലമായ ലോകത്തെ പര്യവേക്ഷണം നടത്താൻ വിദ്യാർഥികൾ തയാറാകണമെന്നും സ്വാഗത പ്രസംഗത്തിൽ പ്രിൻസിപ്പൽ സീമ ശ്രീധർ പറഞ്ഞു.
സാംസ്കാരിക പ്രവർത്തനങ്ങൾ ഒരു വിദ്യാർഥിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മുഖ്യാതിഥി വിശദീകരിച്ചു. കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള 175 ഓളം വിദ്യാർഥികൾ വിവിധ പരിപാടികളിലായി പങ്കെടുത്ത് അവരുടെ സർഗാത്മകതയും കഴിവും പ്രകടമാക്കി.
ബീറ്റ് ബസ്റ്റേഴ്സ്, ഹൗസ് വൈസ് ഗ്രൂപ്പ് ഡാൻസ്, അനാമോർഫിക് പോലുള്ള ഗ്രൂപ്പ് മത്സരങ്ങളും രംഗീല(ഫാൻസി ഡ്രസ്), നാടോടി നൃത്തം, മോണോ ആക്ട്, ലളിതഗാനം, കാൻവാസ് പെയിന്റിങ്, ഡൂഡിൽ ആർട്ട് തുടങ്ങിയ കലാമത്സരങ്ങൾ കാണികളുടെ മനംകവർന്നു. രണ്ട് ദിവസങ്ങളിലായാണ് പരിപാടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.