ഇഫ്താർ കിറ്റ് വിതരണം
text_fieldsസൂർ: സൂറിൽ പ്രയാസം അനുഭവിക്കുന്ന 230ഓളം പ്രവാസികൾക്ക് ഈ വർഷവും നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്ത് സൂർ കേരള മുസ്ലിം ജമാഅത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ. 27ാം നോമ്പിന് 400ഓളം ആളുകൾക്ക് ഇഫ്താർ കിറ്റുകൾ നൽകി. കോവിഡ് കാലത്തും പ്രയാസമനുഭവിക്കുന്നവർക്ക് വിവിധ സഹായങ്ങൾ നൽകിയിരുന്നു.
കമ്മിറ്റി ചെയർമാൻ മുഹ്യിദ്ദീൻ മുസ്ലിയാർ, ഫിനാൻസ് ചെയർമാൻ നവാസ് ആലപ്പുഴ, റിയാസ് വർക്കല, മൊയ്തീൻ നെല്ലായ, ഷറഫുദ്ദീൻ കൊടുങ്ങല്ലൂർ, ഫൈസൽ ആലപ്പുഴ, നാസർ കണ്ണൂർ, അഡ്വ. സഈദ് കൂത്തുപറമ്പ്, ശിഹാബ് വാളക്കുളം, മൂസക്കുഞ്ഞ് കാസർകോട്, മുഹമ്മദ് പയ്യന്നൂർ, അമീർ കണ്ണൂർ, അബ്ദുൽ ബശീർ നിസ്മ, അബ്ദുൽ റശീദ് നിസ്മ, ആബിദ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.