ദിവ്യ ഹരിഹരെൻറ രണ്ടാമത്തെ പുസ്തകം 'ബിഹൈൻഡ് ദി ക്ലോസ്ഡ് ഡോർസ്' പുറത്തിറങ്ങി
text_fieldsമസ്കത്ത്: അധ്യാപികയും എഴുത്തുകാരിയുമായ ദിവ്യ ഹരിഹരെൻറ രണ്ടാമത്തെ പുസ്തകം 'ബിഹൈൻഡ് ദി ക്ലോസ്ഡ് ഡോർസ്' പുറത്തിറങ്ങി. കഴിഞ്ഞ ആറു വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന ദിവ്യയുടെ ആദ്യ പുസ്തകം 'ലിവിങ് ദി ഡ്രീംസിന്' ഏറെ പ്രശംസ ലഭിച്ചിരുന്നു. രണ്ടാമത്തെ പുസ്തകത്തിലും സ്ത്രീകൾ തന്നെയാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. വിവിധ കാലഘട്ടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് 'ബിഹൈൻഡ് ദി ക്ലോസ്ഡ് ഡോർസിലൂടെ പറയുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, ചൂഷണങ്ങൾ ഇവയിൽ പകുതി പോലും പുറത്തുവരുന്നില്ല. ഇതിൽ നിന്നും മോചനം നേടാൻ ഒരു വ്യക്തി എന്ന നിലയിൽ അവളെ പ്രാപ്തയാക്കുക എന്നതാണ് പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദിവ്യ ഹരിഹരൻ പറഞ്ഞു. എട്ട് കഥകളുള്ള പുസ്തകത്തിെൻറ ഉള്ളടക്കത്തിന് അനുയോജ്യമായ മനോഹരമായ ഇല്ലസ്ട്രേഷൻ രചിച്ചിരിക്കുന്നതു ബിപിൻ ആൻറണിയാണ്. കനേഡിയൻ പ്രസാധകരായ യൂക്കിയോട്ടോ പബ്ലിഷിങ് ഹൗസാണ് പ്രസാധകർ. ആമസോണിലും ഗൂഗ്ൾ േപ്ലയിലും പുസ്തകം ലഭ്യമാണ്. പ്രമുഖ പുസ്തകശാലകളിൽ ഉടൻ ലഭ്യമാകും. കഴിഞ്ഞ ആറു വർഷമായി ഒമാനിലുള്ള ദിവ്യ ബയാൻ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. കാശി വിശ്വനാഥാണ് ഭർത്താവ്. ആദ്വിക്ക്, ആർദ്ര എന്നിവരാണ് മക്കൾ. നല്ലൊരു ഗായിക കൂടിയായ ദിവ്യ തൃശൂർ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.