ഡി.കെ.ഐ.സി.സി ഇഫ്താർ മീറ്റ്
text_fieldsഡി.കെ.ഐ.സി.സി മസ്കത്ത് സെന്റ്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ മീറ്റ്
റൂവി: ദക്ഷിണ കേരള ഇസ്ലാമിക് കൾചറൽ സെന്റർ (ഡി.കെ.ഐ.സി.സി) മസ്കത്ത് സെന്റ്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും വഖഫ് ബിൽ അവലോകനവും നടന്നു.വിഷയാവതരണം നടത്തിയ അബൂ ഹാമീം പത്തനംതിട്ട സംഘ പരിവാർ മൂശയിൽ വാർത്തെടുക്കപ്പെട്ട ബിൽ ഭേദഗതിയുടെ അപകടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി.തുടർന്നു നടന്ന ചർച്ചയിൽ നിയുക്ത വഖഫ് ബിൽ മുസ്ലിം സമുദായത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇതിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഡി.കെ.ഐ.സി.സി മസ്കത്ത് സെന്റ്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമുദായ നേതൃത്വങ്ങളും പണ്ഡിതന്മാരും മതേതര ജനാധിപത്യ വിശ്വാസികളും, സാമുദായിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും ഉണർന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. നിരന്തരമായ വർഗീയ പരാമർങ്ങളിലൂടെ കേരളത്തെ മലീമസമാക്കുന്ന പി.സി ജോർജിനെ കേരള സർക്കാർ കയറൂരി വിടുന്നത് അപകടകരമായ പ്രവണതയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും അധ്യക്ഷൻ ബഷീർ ചേനപ്പാടി പറഞ്ഞു . ഫിറോസ് ചാവക്കാട്, നബീൽ ചരള, നദീർ മൈനാഗപ്പള്ളി, സനൂബ് തൃശ്ശൂർ, മുജീബ് പട്ടാമ്പി, അഷറഫ് കട്ടപ്പന തുടങ്ങിയവർ ഇഫ്താർ മീറ്റിന് നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.