ദോഹ അന്താരാഷ്ട്ര പുസ്തകമേള: ഒമാൻ പവിലിയൻ ഖത്തർ അമീർ സന്ദർശിച്ചു
text_fieldsമസ്കത്ത്: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവിലിയൻ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 33ാമത് പതിപ്പിൽ ഒമാൻ അതിഥി രാജ്യമായി പങ്കെടുക്കുന്നത്. പവിലിയനിലെ സുൽത്താനേറ്റിന്റെ സാംസ്കാരികവും ബൗദ്ധികവും ചരിത്രപരവുമായ പൈതൃകത്തെക്കുറിച്ചുള്ള കാര്യങ്ങൾ അമീറിന് ഒമാൻ അധികൃതർ വിശദീകരിച്ചു.പുസ്തകമേള മേയ് 18വരെ നീളും.
42 രാജ്യങ്ങളില്‍നിന്ന് 515 പ്രസാധകരാണ് പങ്കെടുക്കുന്നത്.‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്നതാണ് പുസ്തകമേളയുടെ പ്രമേയം.മേളയിൽ ഒമാന്റെ പവിലിയന് രണ്ട് വിഭാഗമാണുള്ളത്. ആദ്യ വിഭാഗത്തിൽ സർക്കാർ സ്ഥാപനങ്ങളിൽനിന്നും സിവിൽ സൊസൈറ്റി അസോസിയേഷനുകളിൽ നിന്നുമുള്ള ഒമാനി പ്രസിദ്ധീകരണങ്ങളുടെ ശ്രേണിയാണുള്ളത്.രണ്ടാമത്തെ വിഭാഗത്തിൽ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, സുൽത്താൻ ഖാബൂസ് സർവകലാശാല എന്നിവയുടെ പ്രസിദ്ധീകരണങ്ങളുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.160 ചതുരശ്ര മീറ്ററിലാണ് പവിലിയന്റെ രൂപകൽപന അൽ ആലം പാലസിന്റെ വാസ്തുവിദ്യാ ശൈലിയിലും കലാപരമായ അലങ്കാരങ്ങളിലും പ്രചോദനം ഉൾക്കൊണ്ടാണ്. ഈ രൂപകൽപനയിലെ കടൽ, ഒമാന്റെ സമുദ്ര ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാന്റെ പങ്കാളിത്തം ഒമാനിലെയും ഖത്തറിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം ഉൾക്കൊള്ളുന്നതാണെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ വിജ്ഞാന, സാംസ്കാരിക വികസന അസി. ഡയറക്ടർ ജനറൽ അഹ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.