ഡോളറും യൂറോയും ഇനി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടയക്കാം
text_fieldsമസ്കത്ത്: ഡോളർ, പൗണ്ട്, യൂറോ തുടങ്ങിയ കറൻസികൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടയക്കാനുള്ള സൗകര്യവുമായി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്. മികച്ച നിരക്കിൽ, വ്യക്തികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും പണം അയക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാേനജർ സുപിൻ ജെയിംസ് പറഞ്ഞു.
ഉടൻ മൊബൈൽ ആപ്ലിക്കേഷനിലും ഇൗ സൗകര്യം ലഭ്യമാക്കും. 1980ൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അവതരിപ്പിച്ച മണി എക്സ്ചേഞ്ച് നിയമങ്ങൾ പ്രകാരം ലൈസൻസ് നേടുന്ന ആദ്യ ധനവിനിമയ സ്ഥാപനം ആണ് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്. സ്വർണവും, കറൻസിയും വാങ്ങുവാനും വിൽക്കുവാനും ഉള്ള ലൈസൻസും ഉണ്ട്. ഇന്ന് ഒമാെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപനത്തിന് 21 ശാഖകളുണ്ട്. 30ലധികം ബാങ്കുകളുമായുള്ള ബന്ധത്തിലൂടെയും മണി ട്രാൻസ്ഫർ കമ്പനികൾ വഴിയും ലോകമെമ്പാടും പണമിടപാട് നടത്താൻ സാധിക്കും. 22, 24 കാരറ്റ് സ്വർണം ഒരു ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നൂറ്റാണ്ടിെൻറ പഴക്കമുള്ള സ്ഥാപനത്തിൽ വിൽപന നടത്തുന്നുണ്ട്.
മികച്ച സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനവും ഉൽപന്നങ്ങളും നൽകാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഒാപറേഷൻസ് മാനേജർ ബിനോയ് സൈമൺ പറഞ്ഞു. വ്യക്തികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും യു.എ.ഇയിലും ഇന്ത്യയിലുമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മികച്ച നിരക്കിൽ പണമയക്കാൻ സാധിക്കുമെന്നും ബിനോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.