ഗാർഹിക പീഡനം: പ്രചരിക്കുന്ന കണക്കുകൾ വ്യാജം -മന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്തെ ഗാർഹിക പീഡനങ്ങളുടെ എണ്ണത്തെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ കണക്കുകളാണെന്ന് സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ത്രീകൾക്കെതിരായ ഇത്തരം അക്രമങ്ങൾ രാജ്യത്ത് അപൂർവമായാണുണ്ടാകുന്നതെന്നും 2022ൽ 17 സംഭവങ്ങൾ മാത്രമാണുണ്ടായതെന്നും പ്രസ്താവനയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ കണക്കുകൾ ശരിയല്ലെന്നും വ്യാജമായ കാര്യങ്ങളാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
രാജ്യത്തെ 75 ശതമാനം ഗാർഹിക പീഡനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന പ്രസ്താവനയും തെറ്റാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഇത്തരം കാര്യങ്ങൾക്ക് അടിസ്ഥാനമാക്കിയത് 2017ൽ മന്ത്രാലയം നടത്തിയ സർവേയാണ്.
എന്നാൽ, സർവേ സമൂഹത്തിന്റെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനെ അറിയാനായി സംഘടിപ്പിച്ചതാണ്. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത പഠനത്തിലെ വിവരങ്ങൾ ഉപയോഗിച്ച് രാജ്യത്തെ സാഹചര്യം മൊത്തത്തിൽ അളക്കാൻ കഴിയില്ല.
2022ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 17 പീഡന സംഭവങ്ങളിലും ദാറുൽ വിഫാഖ് വഴി മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.