അനധികൃത ഗാർഹിക തൊഴിലാളികളെ നിയമിക്കരുത് –മാനവ വിഭവശേഷി മന്ത്രാലയം
text_fieldsമസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. വിദേശികൾ അടക്കമുള്ളവർ അനധികൃത ഗാർഹിക തൊഴിലാളികളെ ജോലിക്കായി നിയോഗിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വീട്ടുജോലിക്കും പൂന്തോട്ടക്കാരനായും കാറുകൾ വൃത്തിയാക്കുന്നതിനും മറ്റും അനധികൃത തൊഴിലാളികളെ നിയോഗിക്കുന്ന പ്രവണത വിദേശികൾക്കിടയിൽ കൂടുതലാണ്. ഇത്തരം പ്രവണതകൾ ഒമാെൻറ സാമൂഹിക സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. അനധികൃത തൊഴിലാളികളെ കണ്ടെത്താൻ മന്ത്രാലയത്തിന് കീഴിലുള്ള പരിശോധകർ 24 മണിക്കൂറും സജ്ജമാണ്. അനധികൃത തൊഴിലാളികളെ കുറിച്ച വിവരങ്ങൾ 80077000 എന്ന നമ്പറിൽ അറിയിക്കണം.
തൊഴിൽനിയമ ലംഘനത്തിന് ഒാരോ വർഷവും ഒമാനിൽനിന്ന് ശരാശരി ഇരുപതിനായിരത്തോളം പേരാണ് പിടിയിലാകുന്നത്. മറ്റു മേഖലകളിലെ വികസനത്തിന് ഉപയോഗിക്കേണ്ട സർക്കാർ വിഭവങ്ങളാണ് ഇത്തരം നിയമലംഘകരെ പിടികൂടുന്നതിനായി ചെലവഴിക്കുന്നത്. അനധികൃത തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച അറിവില്ലായ്ക അനധികൃത തൊഴിൽ മേഖലയുടെ വളർച്ചക്ക് വഴിയൊരുക്കുന്നുണ്ട്.
ഒമാനിൽ ജീവിച്ച് ജോലിയെടുത്ത് ഒമാെൻറ പുരോഗതിക്കായി സംഭാവനകൾ അർപ്പിക്കുന്ന വിദേശികൾക്ക് ഇൗ വിഷയത്തെ കുറിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഒമാനിലേക്കുള്ള തൊഴിൽവിസകൾ വിൽപന നടത്താൻ വേണ്ടി നിലവിൽവരുന്ന കമ്പനികളാണ് അനധികൃത തൊഴിലാളികളുടെ വർധിക്കുന്ന എണ്ണത്തിന് പ്രധാനകാരണം. നിലവിൽ തൊഴിൽ മാർക്കറ്റിലെ നിയമലംഘനത്തിന് പിഴ ശിക്ഷയാണ് ഉള്ളത്. സ്പോൺസർ ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെയാണ് പിഴയടക്കേണ്ടത്.
മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സേവനങ്ങൾ ഇവർക്ക് രണ്ടുവർഷത്തേക്ക് ഉപയോഗിക്കാനും സാധിക്കില്ല. അനധികൃത തൊഴിലാളിക്ക് ജോലി നൽകിയവർക്കും ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴയും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സേവനങ്ങൾ രണ്ടുവർഷത്തേക്ക് ഉപയോഗിക്കാനാകില്ല എന്നതുമാണ് ശിക്ഷ. ഇതോടൊപ്പം, നാടുകടത്തപ്പെടുന്ന തൊഴിലാളിയുടെ വിമാന ടിക്കറ്റിെൻറ ചെലവും വഹിക്കണം. അനധികൃത തൊഴിലാളികൾ 800 റിയാൽ പിഴയൊടുക്കണം. ഒമാനിലേക്ക് ഒരിക്കലും തിരിച്ചുവരാൻ സാധിക്കാത്ത വിധം ഇവരെ നാടുകടത്തുകയും ചെയ്യും.
ശിക്ഷ ഒഴിവാക്കാൻ പല സ്പോൺസർമാരും ഇത്തരം തൊഴിലാളികൾ ഒാടിപ്പോയതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാൻ മന്ത്രാലയത്തിെൻറ ഒാൺലൈൻ റിപ്പോർട്ടിങ് സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവർ തൊഴിലിടത്തിെൻറ തിരിച്ചറിയൽ രേഖ അല്ലെങ്കിൽ ഒാഫിസ് വാടക കരാർ, നഗരസഭാ ലൈസൻസ്, ശമ്പളം ട്രാൻസ്ഫർ ചെയ്തതിെൻറ വിവരങ്ങൾ എന്നിവ ഹാജരാക്കണം. ഇൗ േരഖകൾ ഹാജരാക്കിയാൽ മാത്രമേ കമ്പനികൾക്കെതിരെ പിഴ ചുമത്താതിരിക്കുകയും ഒളിച്ചോടി എന്ന നിലയിൽ കേസ് അന്വേഷിക്കുകയും ചെയ്യുകയുള്ളൂവെന്നും മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.