പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ മറക്കണ്ട...
text_fieldsമസ്കത്ത്: രാജ്യത്തെ പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ വീണ്ടും ഓർമിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). രാജ്യത്ത് ഉപയോഗത്തിലുള്ള ചില നോട്ടുകൾ പിൻവലിക്കുകയാണെന്ന് സി.ബി.ഒ ജനുവരി ഏഴിനാണ് സർക്കുലർ വഴി അറിയിച്ചത്. ഡിസംബർ അവസാനത്തിനുള്ളിൽ മാറ്റിയെടുക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും.
2020ന് മുമ്പ് സി.ബി.ഒ പുറത്തിറക്കിയ കറൻസികളിൽ ചിലതാണ് അധികൃതർ പിൻവലിക്കുന്നത്. എന്നാൽ, പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിച്ച് നിശ്ചയിച്ച കാലാവധിവരെ ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റും സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. ഔദ്യോഗിക ബാങ്കുകളിൽനിന്നും പണമിടപാട് സ്ഥാപനങ്ങളിൽനിന്നും നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.
പിൻവലിക്കുന്ന കറൻസികൾ
1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ.
2000 നവംബറിൽ ഇഷ്യൂ ചെയ്ത 50, 20, 10, 5 റിയാലുകൾ.
2005ൽ പുറത്തിറക്കിയ ഒരു റിയാൽ
2010ൽ പുറത്തിറക്കിയ 20 റിയാൽ
2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, 5 റിയാലുകൾ
2015ൽ പുറത്തിറക്കിയ ഒരു റിയാൽ
2019ൽ ഇറക്കിയ 50 റിയാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.