കൈവിടില്ല, കൂടെയുണ്ട്...
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച വടക്കൻ ബാത്തിനയിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക ശുചീകരണ യജ്ഞം. സുൽത്താനേറ്റിെൻറ വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള സ്വദേശികളും വിദേശികളുമക്കം 15,000ത്തിലധികം വരുന്ന വളൻറിയർമാരാണ് ഒറ്റക്കല്ല, കൂടെയുണ്ട് എന്ന സന്ദേശം നൽകി പ്രവൃത്തികളിൽ പങ്കാളികളായത്.
സുൽത്താൻ സായുധ സേനയുടെ 2500ലധികം വരുന്ന അംഗങ്ങളും വിവിധ മുനിസിപ്പാലിറ്റികളും സജീവമായി രംഗത്തുണ്ടായിരുന്നു. സുവൈഖ്, ഖദ്റ, ബിദായ, ഖാബൂറ തുടങ്ങിയ വിവിധ മേഖലകളായി തിരിച്ചായിരുന്നു ശുചീകരണം. കൈരളി, കെ.എം.സി.സി, പ്രവാസി വെൽഫെയർ ഫോറം, െഎ.സി.എഫ്, സോഷ്യൽഫോറം, നമ്മൾ ചാവക്കാട്ടുകാർ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് മലയാളി സംഘടനകളാണ് വിവിധ പ്രദേശങ്ങളിലെ ജീവിതം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിൽ കൈകോർത്തത്. സമൂഹമാധ്യമങ്ങളിലടക്കം മലയാളികൾ വലിയതോതിൽ കാമ്പയിൻ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ രാവിലെ മുതൽ ശുചീകരണ സ്ഥലങ്ങളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. വെള്ളവും ഭക്ഷണവും പഴ വർഗങ്ങളും വിവിധ ഇടങ്ങളിൽ വിതരണം ചെയ്തു. വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പല സംഘടനകളും എത്തിയിരുന്നത്.
രാവിലെ മുതൽതന്നെ ശുചീകരണം തുടങ്ങിയിട്ടും ചെറിയ ശതമനം മാത്രമാണ് ചളിയും മണ്ണും നീക്കാനായതെന്ന് സേവനരംഗത്തുള്ളവർ പറഞ്ഞു. പലയിടത്തും റോഡുകളും വീടുകളും മണ്ണ് നിറഞ്ഞിരിക്കുകയാണ്. ഇത് ഉറച്ചുപോയതിനാൽ ഏറെ പാടുെപട്ടാണ് നീക്കുന്നത്. റോയൽ സായുധസേനയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിലാണ് റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ചുഴലിക്കാറ്റിെൻറ ആഘാതം ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെയാണ്. ഇൗ േമഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ വ്യാപക നാശമാണ് കാറ്റ് വിതച്ചത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് തകർന്നത്.
സേവനപാതയിൽ ഇവർ....
ഒരൊറ്റ ദിവസം 300ഓളം പ്രവർത്തകരെയാണ് മസ്കത്ത് കെ.എം.സി.സി ബാത്തിന ഏരിയയിൽ അണിനിരത്തിയത്. വെള്ളിയാഴ്ച രാവിലെ മസ്കത്ത് സെൻട്രൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ഏരിയ കമ്മിറ്റികളിൽനിന്ന് പ്രവർത്തകർ ചെറുസംഘങ്ങളായാണ് അൽബിദായയിൽ എത്തിച്ചേർന്നതത്. ചളിയും വെള്ളവും കയറി ദുരിതത്തിലായ വീടുകളും കച്ചവട സ്ഥാപനങ്ങളും ശുചീകരിച്ചു. എഴുപതോളം സ്ഥലങ്ങൾ വിവിധ ഏരിയ കമ്മിറ്റികൾക്ക് വീതിച്ചു നൽകിയായിരുന്നു ശുചീകരണം.
പ്രവാസി വെൽഫെയർ ഫോറത്തിെൻറ 180ഒാളം പ്രവർത്തകർ വിവിധ സ്ഥലങ്ങളിലായി ശുചീകരണ പരിപാടികളിൽ പങ്കാളികളായി. 14 വീട്, മുലദയിലെ ഇന്ത്യൻ സ്കൂളിെൻറ നാലു േബ്ലാക്കുകൾ തുടങ്ങിയവ ശുചീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.