ഡോ. ഡാല്യ അൽ ഹംദാൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ
text_fieldsമസ്കത്ത്: കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സ്ത്രീകൾക്കുള്ള അഡ്വാൻസ്ഡ് മിനിമലി ഇൻവേസീവ് കെയർ വിഭാഗത്തിൽ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടൻറ് ഡോ. ഡാല്യ അൽ ഹംദാെൻറ സേവനം ലഭ്യമാണെന്ന് മാനേജ്മെൻറ് അധികൃതർ അറിയിച്ചു. ഗർഭാശയ രോഗങ്ങൾ, അണ്ഡാശയ ട്യൂമറുകൾ നീക്കം ചെയ്യൽ, അപകടസാധ്യതയുള്ള ഗർഭ പരിചരണം തുടങ്ങിയവയുടെ ചികിത്സയിൽ മികച്ച അനുഭവമാണ് ഡോ. ഡാല്യ അൽ ഹംദാനുള്ളത്. എക്ടോപിക് ഗർഭാവസ്ഥ, വിമൻ കെയർ, സ്ക്രീനിങ് പ്രോഗ്രാമുകൾ, കുടുംബാസൂത്രണം, വന്ധ്യത അന്വേഷണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധയാണെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 23വരെ ഇവരുടെ സേവനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെൻറിനുമായി 24760100 എന്ന നമ്പറിൽ വിളിക്കാം. വാട്സ് ആപ്: 71572000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.