ഡോ. മുഹമ്മദ് അൽ സാബി പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ
text_fieldsമസ്കത്ത്: പ്രതിരോധ മന്ത്രാലയത്തിൽ സെക്രട്ടറി ജനറലിനെ നിയമിച്ച് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു. ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബിയാണ് സെക്രട്ടറി ജനറൽ. മന്ത്രിതല റാങ്കിലാണ് നിയമനം. കഴിഞ്ഞ 24 വർഷത്തിലധികമായി സിവിൽ ഏവിയേഷൻ അതോറിറ്റി സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു വരുകയാണ് അൽ സാബി.
അഞ്ച് പുതിയ വിമാനത്താവളങ്ങളുടെ നിർമാണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള ടെക്നികൽ കമ്മിറ്റിയുടെ വൈസ് ചെയർമാനുമായിരുന്നു. വിവിധ സേനാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവും സുൽത്താൻ പുറപ്പെടുവിച്ചു. റിയർ അഡ്മിറൽ അബ്ദുല്ല ഖാമിസ് അബ്ദുല്ല അൽ റഇൗസിക്ക് വൈസ് അഡ്മിറലായി സ്ഥാനക്കയറ്റം നൽകിയതിനൊപ്പം സുൽത്താൻ സായുധസേനയുടെ മേധാവിയായി നിയമിക്കുകയും ചെയ്തു.
എയർ കമ്മഡോർ ഖാമിസ് ഹമദ് സുൽത്താൻ അൽ ഗാഫ്രിക്ക് എയർ വൈസ് മാർഷലായി സ്ഥാനക്കയറ്റം നൽകുകയും വ്യോമസേന കമാൻഡറായി നിയമിക്കുകയും ചെയ്തു. കമ്മഡോർ സൈഫ് നാസർ മൊഹ്സിൻ അൽ റഹ്ബിയെ റിയർ അഡ്മിറൽ സ്ഥാനത്തേക്ക് ഉയർത്തുകയും റോയൽ ഒമാൻ നേവിയുടെ കമാൻഡറായി നിയമിക്കുകയും ചെയ്തു. എയർ കമ്മഡോർ എൻജിനീയർ സാലെഹ് യഹ്യാ മസൂദ് അൽ മസ്കരിയെ എയർ വൈസ് മാർഷലായി സ്ഥാനക്കയറ്റം നൽകുകയും നാഷനൽ ഡിഫൻസ് കോളജിെൻറ ലെഫ്റ്റനൻറ് ആയി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.