Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​, സലാല...

മസ്​കത്ത്​, സലാല വിമാനത്താവളത്തിൽ ഡ്രൈവ്​ ത്രൂ കോവിഡ്​ പരിശോധനാ സംവിധാനവും

text_fields
bookmark_border
മസ്​കത്ത്​, സലാല വിമാനത്താവളത്തിൽ ഡ്രൈവ്​ ത്രൂ  കോവിഡ്​ പരിശോധനാ സംവിധാനവും
cancel

മസ്​കത്ത്​: മസ്​കത്ത്​, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽ കോവിഡ്​ പരിശോധനാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ചൈനീസ്​ കമ്പനിയായ ബി.ജി.​െഎയുമായി ചേർന്നാണ്​ യാത്രക്കാരുടെ പി.സി.ആർ പരിശോധനക്കുള്ള സംവിധാനമൊരുക്കുന്നത്​. ഇതോടൊപ്പം മസ്​കത്ത്​, സലാല വിമാനത്താവളങ്ങളിൽ വാഹനത്തിലിരുന്ന്​ തന്നെ കോവിഡ്​ പരിശോധന നടത്താവുന്ന ഡ്രൈവ്​​ ത്രൂ പരിശോധനാ സംവിധാനവും സ്​ഥാപിക്കുന്നുണ്ട്​. തറാസുദ്​ പ്ലസ്​ മൊബൈൽ ആപ്ലിക്കേഷൻ വഴി നേരത്തേ ബുക്ക്​ ചെയ്യുന്നവർക്ക്​ ഇവിടെ പരിശോധനക്ക്​ വിധേയരാകാം. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ ആപ്ലിക്കേഷൻ വഴി തന്നെ ലഭ്യമാവുകയും ചെയ്യും.


ഒക്​ടോബർ ഒന്നു മുതൽ വിമാന സർവീസ്​ പുനരാരംഭിക്കു​േമ്പാൾ രാജ്യത്ത്​ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം സ്വന്തം ചിലവിൽ നിർബന്ധിത പി.സി.ആർ പരിശോധനക്ക്​ വിധേയരാകണമെന്നതാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തി​െൻറയും നിബന്ധന. ഇതി​െൻറ ഭാഗമായി വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിലാണ്​ പരിശോധനാ ബൂത്തുകൾ ഒരുക്കുന്നത്​​. 25 റിയാലാണ്​ വന്നിറങ്ങുന്ന യാത്രക്കാരുടെയും ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രത്തിലെയും പരിശോധന നിരക്ക്​. പരിശോധനയ്ക്കായി തറാസുദ്​ ആപ്പ്​ വഴി രജിസ്​റ്റര്‍ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയം കുറക്കാൻ കഴിയും. പരിശോധന ചെലവ്​ ആപ്പ്​ വഴി അടക്കാനും സാധിക്കും. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ്​ നിർബന്ധിത കോവിഡ്​ പരിശോധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുള്ളത്​.


ഏഴ്​ ദിവസത്തിൽ താഴെ സമയത്തേക്ക്​ രാജ്യത്ത്​ താമസിക്കാൻ എത്തുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ്​ ആണെങ്കിൽ സുരക്ഷാ നടപടിക്രമങ്ങളും പ്രോ​​േട്ടാക്കോളുകളും പാലിച്ച്​ സന്ദർശനം തുടരാവുന്നതാണ്​. ഏഴ്​ ദിവസത്തിന്​ മുകളിൽ താമസിക്കുന്നവർ റിസ്​റ്റ്​ ബാൻറ്​ ധരിക്കുകയും 14 ദിവസത്തെ ക്വാറ​ൈൻറൻ പൂർത്തിയാക്കുകയും വേണം. പരിശോധനാ ഫലം പോസിറ്റീവ്​ ആയവർ ആരോഗ്യ വകുപ്പി​െൻറ നിർദേശപ്രകാരമുള്ള സെൽഫ്​ ​െഎസോലേഷനിലേക്ക്​ പോകണം. ഒക്​ടോബർ ഒന്നു മുതൽ ഒമാനിലേക്ക്​ എത്തുന്ന റസിഡൻറ്​ വിസയിലുള്ളവർക്ക്​ ഒരു മാസത്തെ ആരോഗ്യ ഇൻഷൂറൻസ്​ നിർബന്ധമാണെന്ന നിബന്ധനയുമുണ്ട്​.


കോവിഡ്​ പരിശോധനാ സംവിധാനങ്ങൾക്ക്​ പുറമെ മാസ്​ക്​ നിർബന്ധമാക്കൽ, ഉയർന്ന ശരീര താപനില കണ്ടെത്തുന്നതിനുള്ള തെർമൽ സ്​കാനറുകൾ സ്​ഥാപിക്കൽ, ഹാൻഡ്​ സാനിറ്റൈസിങ്​-ഹാൻഡ്​ വാഷിങ്​ സംവിധാനങ്ങൾ സ്​ഥാപിക്കുമെന്നും വിമാനത്താവള കമ്പനി അറിയിച്ചു. ഇതോടൊപ്പം വിമാനത്താവള ടെർമിനലിൽ സാമൂഹിക അകലം ഉറപ്പുവരുത്തുകയും ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story