ഡ്രൈവിങ് ലൈസൻസ്: ഒമാനിൽ പുതുതായി അനുവദിച്ചത് 1,30,000ത്തിലധികം
text_fieldsമസ്കത്ത്: 2023 ൽ രാജ്യത്ത് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) അനുവദിച്ചത് 1,35,028 ഡ്രൈവിങ് ലൈസൻസുകൾ. ഇതിൽ പ്രവാസികൾക്കായി 72,899 ഉം ഒമാനികൾക്കായി 62,129 ഉം ലൈസൻസുകളാണ് അനുവദിച്ചത്. എന്നാൽ, പ്രവാസികളിൽ ലൈസൻസെടുത്തവരിൽ 9,788 പേർ സ്ത്രീകളാണ്.
29,936 എണ്ണമാണ് പുരുഷ പ്രാധിനിത്യം. ആകെ 2023 ൽ ലൈസൻസ് പുതുക്കൾ ഉൽപ്പടെ 462,482 ലൈസൻസുകളാണ് അനുവദിച്ചത്. ഇതിൽ 354,829 എണ്ണം പുരുഷന്മാർക്കും 107,653 എണ്ണം സ്ത്രീകൾക്കുമാണ്അനുവദിച്ചത്. മസ്കത്ത് (143,008), നോർത്ത് അൽ ബാത്തിന (40,445), ദോഫാർ (38,610) എന്നിവിടങ്ങലാണ് കൂടുതൽ ലൈസൻസുകൾ അനുവദിച്ചത്. ഇതിൽ റോയൽ ഒമാൻ പൊലീസിന്റെ ഓൺലൈൻ പോർട്ടൽ വഴി 70,494 പേർ ലൈസൻസ് കരസ്ഥമാക്കിയെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.