ഡ്രോൺ ഉപയോഗ അനുമതി കമ്പനികൾക്ക് മാത്രം
text_fieldsമസ്കത്ത്: ആളില്ലാ േപടകങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കുന്നതിനുള്ള അപേക്ഷ കമ്പനികളിൽ നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച ്ചു. ഡ്രോണുകൾ അല്ലെങ്കിൽ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്ന വിമാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി കമ്പനികൾക്ക് മാത്രം പരിമിതപ്പെടുത്തിയിട്ടുള്ള സംവിധാനത്തിനാണ് നിലവിൽ രൂപം നൽകിയിട്ടുള്ളത്. ആളില്ലാ പേടകങ്ങൾ ഉപയോഗിക്കാൻ അനുമതി ആവശ്യമുള്ള കമ്പനികൾ എ.ഡബ്ല്യു.ആർ.ഒ 33 എന്ന ഫോറം പൂരിപ്പിക്കുകയും ബന്ധപ്പെട്ട അധികൃതരിൽനിന്ന് സമ്മതപത്രം (എൻ.ഒ.സി) നേടുകയും വേണം.
റോയൽ ഒമാൻ പൊലീസ്, നാഷനൽ സർവേ അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, റോയൽ ഒമാൻ എയർഫോഴ്സ് തുടങ്ങിയവയിൽനിന്നുള്ള എൻ.ഒ.സി ഇതിൽ ഉൾപ്പെടും. ചിത്രമെടുക്കുന്ന ആവശ്യത്തിന് േഡ്രാൺ ഉപയോഗിക്കാൻ അപേക്ഷ നൽകുന്നവർക്ക് ബന്ധപ്പെട്ട സൈനിക വിഭാഗത്തിൽനിന്ന് അനുമതി നേടേണ്ടിവരും. നാഷനൽ സർവേ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകീകരിക്കുക. സിനിമാ നിർമാണത്തിന് ഡ്രോണുകൾ ഉപേയാഗിക്കാനുള്ള അംഗീകാരം ഇൻഫർമേഷൻ മന്ത്രാലയമാണ് നൽകുക.
ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന കമ്പനികൾ നിശ്ചിത ഫീ അടക്കണം. അംഗീകാരം നൽകുന്നതിന് മുമ്പ് േഡ്രാണുകൾ ഉപയോഗിക്കാനുള്ള നിയമങ്ങളും മാർഗ നിർദേശങ്ങളും അധികൃതർ കമ്പനികൾക്ക് വിശദീകരിച്ച് നൽകും. അടുത്തിടെ ഗതാഗതരംഗത്തിെൻറ വികസനത്തിനും സാധനങ്ങളുടെ ഡെലിവറിക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതിെൻറ സാധ്യതകൾ പഠിക്കാൻ ഒമാൻ ടെക്നോളജി ഫണ്ടും ടാക്സി ബുക്കിങ് സേവന ദാതാവായ കാരിമും തമ്മിൽ ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.