വ്യാജവാറ്റ്: മുസന്ദമിൽ നാല് വിദേശികൾ പിടിയിൽ
text_fieldsപിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: വ്യാജവാറ്റ് കേസിൽ മുസന്ദമിൽ നാല് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ വംശജരാണ് പിടിയിലായത്. വാറ്റിയെടുക്കുന്ന മദ്യം ഇവർ വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. മദ്യം നിർമിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി മൂന്നുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഖുറിയാത്ത് വിലായത്തിൽ നിന്നാണ് ഏഷ്യൻ വംശജർ പിടിയിലായത്. ഇവരിൽനിന്ന് 50 കിലോ ഹഷീഷ്, ഒരു കിലോ ഹെറോയിൻ, 960 ഗ്രാം ക്രിസ്റ്റൽ എന്നിവ പിടിച്ചെടുത്തു.മയക്കുമരുന്ന് കടത്തുകാരെ കുറിച്ച വിവരങ്ങൾ ലഭിക്കുന്നവർ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ആർ.ഒ.പി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.