Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്ത്രീ​ക​ളെ...

സ്ത്രീ​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​മാ​ൻ

text_fields
bookmark_border
Dr.Yasmin
cancel
camera_alt

ഡോ. ​യാ​സ്മി​ൻ

അ​ൽ ബ​ലൂ​ഷി

‘ഒ​മാ​നി​ലെ സ്ത്രീ​ക​ൾ പോ​രാ​ടു​ന്ന​വ​രാ​ണ്, ശ​ക്ത​രാ​ണ്. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള​വ​രാ​ണ്. സ്ത്രീ​ക​ളെ എ​ല്ലാ നി​ല​യി​ലും ചേ​ർ​ത്തു​പി​ടി​ക്കാ​നും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ഒ​മാ​ൻ പോ​ലൊ​രു വ​ലി​യ ദേ​ശ​ത്തി​ന് ക​ഴി​യു​ന്നു എ​ന്ന​ത് എ​ത്ര വ​ലി​യ കാ​ര്യ​മാ​ണ്’ -20 വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി പ​ഠി​ച്ചും പ​ഠി​പ്പി​ച്ചും ഒ​മാ​നി​ലെ സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന, ‘The Pause Consultancies'ന്റെ ​തു​ട​ക്ക​ക്കാ​രി​യും ഉ​ട​മ​സ്ഥ​യു​മാ​യ ഡോ. ​യാ​സ്മി​ൻ അ​ൽ ബ​ലൂ​ഷി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഒ​മാ​നി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​ദ്യ വ​നി​ത മേ​ധാ​വി​യും റോ​യ​ൽ അ​ക്കാ​ദ​മി ഓ​ഫ് മാ​നേ​ജ്‌​മെ​ന്റി​ൽ സീ​നി​യ​ർ അ​ഡ്വൈ​സ​റു​മാ​ണ് ഡോ. ​യാ​സ്മി​ൻ.

ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​വേ, ഒ​മാ​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, സ്ത്രീ​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സു​ൽ​ത്താ​നേ​റ്റി​നെ കു​റി​ച്ചാ​ണ് യാ​സ്മി​ൻ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു തു​ട​ങ്ങി​യ​ത്. ഒ​മാ​നി​ൽ മ​നു​ഷ്യ​ശേ​ഷി വി​ക​സി​പ്പി​ക്കു​ക​യും ഗു​ണ​മേ​ന്മ​യു​ള്ള സി​സ്റ്റ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് വ്യ​ത്യ​സ്ത രീ​തി​ക​ളി​ലൂ​ടെ നേ​തൃ​ത്വ​വും ദി​ശ​യും ന​ൽ​കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ സു​പ​രി​ചി​ത​യാ​ണ് യാ​സ്മി​ൻ അ​ൽ ബ​ലൂ​ഷി. ഒ​മാ​നി​ലെ സ്ത്രീ​ക​ളു​ടെ സാം​സ്കാ​രി​ക, ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഇ​വ​ർ ന​ട​ത്തി​യ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

ഒ​മാ​ൻ എ​ത്ര വ​ലി​യൊ​രു ദേ​ശ​മാ​ണ്, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കാ​യു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യ രാ​ജ്യം. ഒ​മാ​ൻ എ​പ്പോ​ഴും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്ക് തോ​ന്നാ​റു​ള്ള​ത്, പു​രു​ഷ​ന്മാ​രേ​ക്കാ​ൾ മി​ക​ച്ച അ​വ​കാ​ശ​ങ്ങ​ൾ ഞ​ങ്ങ​ൾ ഇ​വി​ടെ സ്വ​ന്ത​മാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ൾ നോ​ക്കൂ, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും പ​ങ്കാ​ളി​ത്ത​ത്തി​നും വ​ലി​യ പു​രോ​ഗ​തി സം​ഭ​വി​ച്ചി​ട്ടു​ണ്ടി​വി​ടെ. സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി, അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി​ട്ടു​ള്ള എ​ത്ര​യോ പ​ദ്ധ​തി​ക​ൾ ഇ​തു​വ​രെ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ‘അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ നി​യ​മം’. ഈ ​നി​യ​മം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​ന​ൽ​കു​ന്നു. ഒ​മാ​നി​ലെ സ്ത്രീ​ക​ളു​ടെ സാ​ക്ഷ​ര​ത നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നും സ്ത്രീ​ക​ളെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പ്രാ​പ്ത​യാ​ക്കാ​നും ഈ ​നി​യ​മം വ​ഴി സാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു​പാ​ട് സ്ത്രീ​ക​ൾ പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ല്ലേ?​അ​തു​പോ​ലെ സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ സ്ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ളും സ​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അം​ഗീ​കാ​രം നോ​ക്കൂ, സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഇ​ടം ഒ​രു​ക്കു​ന്ന​തി​ൽ ഒ​മാ​ൻ എ​ത്ര മു​ന്നി​ലാ​ണ്. എ​ന്നെ ഇ​ന്നീ കാ​ണു​ന്ന എ​ന്നി​ലേ​ക്കെ​ത്തി​ച്ച​തി​ൽ ഒ​രു​പാ​ട് പേ​ർ​ക്ക് പ​ങ്കു​ണ്ട്. പ​ക്ഷേ, എ​ന്റെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ് എ​ന്റെ റോ​ൾ മോ​ഡ​ൽ. സ​മ​യ​ത്തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പി​താ​വി​ൽ നി​ന്നാ​ണ് ഞാ​ൻ പ​ഠി​ച്ച​ത്. ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ മാ​ത്ര​മേ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം എ​ന്നെ പ​ഠി​പ്പി​ച്ചു. ഞാ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു​പി​ന്നി​ലെ ആ​ത്മാ​ർ​ഥ​ത​യും ഇ​ഷ്ട​വും അ​തു​വ​ഴി വ​ന്ന​താ​ണ്.

ഒ​മാ​ൻ എ​ന്ന രാ​ജ്യ​ത്തി​ന് ഇ​നി​യു​മേ​റെ ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ട്, ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​ണ്ട്. സ്വ​ദേ​ശി​ക​ളെ പോ​ലേ വി​ദേ​ശി​ക​ൾ​ക്കും അ​തി​ൽ കൃ​ത്യ​മാ​യ പ​ങ്കു​ണ്ട് എ​ന്ന​ത് ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു. ഒ​രു രാ​ജ്യം ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വ​ത്തി​നും പി​ന്തു​ണ​ക്കും വ​ലി​യ ഉ​ദാ​ഹ​ര​ണം ത​ന്നെ​യാ​ണ് യാ​സ്മി​ൻ അ​ൽ ബ​ലൂ​ഷി എ​ന്ന ഒ​മാ​നി വ​നി​ത. അ​വ​രു​ടെ സം​സാ​ര​ത്തി​ലും പ്ര​വൃ​ത്തി​ക​ളി​ലും അ​ത് വ്യ​ക്ത​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National dayOman newsPrivate educationDr.YasminOman's first female master
News Summary - Dr.Yasmin- Oman's first female master of private education
Next Story