ദുബൈ ബസ് ദുരന്തം: ഡ്രൈവർക്കെതിരെ കേസെടുത്തു
text_fieldsമസ്കത്ത്: ജൂൺ ആദ്യവാരം ദുബൈയിൽ നടന്ന മുവാസലാത്ത് ബസ് അപകടത്തിൽ ഒമാനി ബസ് ഡ്ര ൈവർക്കെതിരെ കേസ്. ഡ്രൈവർ 94 കി.മീ. വേഗത്തിൽ സൂചന ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കാതെയാ ണ് ബസ് ഒാടിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷൻ നിഗമനം. ഇത് അനുമതി ഉള്ളതിനേക്കാൾ ഇരട്ടിയിലധികം വേഗതയാണ്.
17 പേരുടെ ജീവഹാനിക്കും13 പേർക്ക് കടുത്ത പരിക്കിനും ഇടയാക്കിയ അപകടം വരുത്തിവെച്ചു എന്ന കുറ്റമാണ് ട്രാഫിക് കോടതിയിൽ ചുമത്തുക. കുറ്റക്കാരനെന്നു തെളിഞ്ഞാൽ ഏഴുവർഷം തടവും പിഴയും ഉൾപ്പെടെ ശിക്ഷ ലഭിച്ചേക്കുമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൗഷാ അൽ ഫിലാസി വ്യക്തമാക്കി. ഇതിനുപുറമെ 3.4 ദശലക്ഷം ദിർഹം ദിയാധനവും (ബ്ലഡ്മണി) നൽകേണ്ടി വരും.
ദുബൈ റാഷിദിയ മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് ബിൻ സായിദ് റോഡിലാണ് മസ്കത്തിൽനിന്ന് ദുബൈയിലേക്ക് പോയ മുവാസലാത്ത് ബസ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഏഴു മലയാളികളടക്കം 17 പേരാണ് മരണപ്പെട്ടത് ഒമാനിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് പെരുന്നാൾ അവധി ആഘോഷിച്ച് തിരികെ പോയവരാണ് അപകടത്തിൽ പെട്ടത്.
വലിയ വാഹനങ്ങൾക്ക് പോകാൻ അനുമതിയില്ലാത്ത ലൈനിേലക്ക് അമിത വേഗതയിൽ കടന്ന ബസ് ഉയര വാഹനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച സ്റ്റീൽ ബാരിയറിൽ ഇടിച്ച് തകരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.